വളർച്ചയുടെ പടവുകൾ താണ്ടി ആസ്റ്റര്‍ മിംസ് ; രണ്ടാം പാദവാര്‍ഷിക സംയോജിത വരുമാനത്തിൽ വൻ വർദ്ധനവ്

ബാംഗ്ലൂര്‍: ആസ്റ്റര്‍ മിംസ് പാദവാര്‍ഷികത്തിലെ സാമ്പത്തിക നില പ്രഖ്യാപിച്ചു. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ മിംസ് സെപ്തംബര്‍ 30 ന് അവസാനിക്കുന്ന പാദവാര്‍ഷികത്തിലെ സാമ്പത്തിക നിലയാണ് പ്രഖ്യാപിച്ചത്.

Advertisements

മുൻ കാലങ്ങളിൽ 2234 കോടിയായിരുന്ന ഓപ്പറേഷണല്‍ വരുമാനം 12% വര്‍ദ്ധിച്ച് Y-O-Y 2504 കോടിയിലെത്തി.
എബിറ്റ്ഡാ (EBITDA-മറ്റ് വരുമാനങ്ങള്‍ ഉള്‍പ്പെടെ) 26% വര്‍ദ്ധിച്ച് Y-o-Y 352 കോടിയിലെത്തി. നേരത്തെ ഇത് 279 കോടിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാറ്റ് (PAT-Pre Non-Controlling InterestA) 26% വര്‍ദ്ധിച്ച് Y-0-Y 128 കോടിയിലെത്തി. നേരത്തെ 2021ലെ രണ്ടാം പാദവാര്‍ഷികത്തില്‍ ഇത് 42 കോടിയായിരുന്നു. നേട്ടത്തെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വിലയിരുത്തി.
‘ ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കോവിഡ് കേസുകള്‍ താരതമ്യേന കുറവായ കാലമായിരുന്നു കഴിഞ്ഞ പാദവാര്‍ഷികം. മരണനിരക്ക് കുറയുകയും രോഗമുക്തിയുടെ നിരക്ക് നല്ല രീതിയില്‍ ഉയരുകയും ചെയ്ത കാലം കൂടിയായിരുന്നു ഇത്. വാക്‌സിനേഷന്റെ വ്യാപനം ദ്രുതഗതിയില്‍ മുന്‍പിലേക്ക് പോയതോട് കൂടി ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തന മേഖലകളായ ഇന്ത്യയിലെയും യു എ ഇ യിലേയും സാധാരണ ജനജീവിതവും ക്രമാനുഗതമായി പുരോഗതി പ്രാപിച്ച് വന്നു. പൊതുസമൂഹത്തിന്റെ ജീവിതത്തിലുണ്ടായ ഗുണപരമായ ഈ നേട്ടം സ്വാഭാവികമായും ആസ്റ്റര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലെ ഇന്‍ പേഷ്യന്റ് വിഭാഗവും ഔട്ട് പേഷ്യന്റ് വിഭാഗവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രകടമാക്കപ്പെട്ട് തുടങ്ങി. ഇതിന് പുറമെ ഫാര്‍മസി ശൃംഖലകളിലും ക്ലിനിക്കുകളിലും ഈ മാറ്റം അതേ രീതിയില്‍ തന്നെ പ്രകടമാക്കപ്പെട്ട് തുടങ്ങി.

കഴിഞ്ഞ പാദത്തിന്റെ അവസാനം സൂചിപ്പിച്ചത് പോലെ തന്നെ ഇന്ത്യയിലെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് ഇത്തവണ പ്രധാനമായും ഊന്നല്‍ കൊടുത്തത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് അനുബന്ധമായി 77 ബെഡ്ഡുകളും, 28 നിയോനാറ്റല്‍ ഐ സി യുകളും, 6 പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഉള്‍പ്പെടെ ‘വിമന്‍ & ചില്‍ഡ്രന്‍’ വിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സമഗ്ര ചികിത്സാ സംവിധാനങ്ങളോടും കൂടിയ പ്രത്യേക യൂണിറ്റുകള്‍ ആശുപത്രികളില്‍ എല്ലായിടത്തും സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ കാല്‍വെപ്പ് കൂടിയാണിത്. കോലാപൂരിലെ ആസ്റ്റര്‍ ആധാർ ഹോസ്പിറ്റലിനോടനുബന്ധിച്ച് വിഭാവനം ചെയ്ത 50 അധിക ബെഡ് സൗകര്യങ്ങളില്‍ 24 എണ്ണം ഒക്ടോബര്‍ മാസത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങിയിരിക്കുന്നു. ഇതിന് പുറമെ കേരളത്തിലെ മറ്റ് പ്രധാന ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്.
ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റര്‍ ലാബിന്റെ സാന്നിദ്ധ്യവും കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ അറിയിച്ച് കഴിഞ്ഞു. ഒരു റഫറന്‍സ് ലാബ്, ആറ് സാറ്റലൈറ്റ് ലാബ്, 31 പേഷ്യന്റ്‌സ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയാണ് 2021 സെപ്തംബര്‍ 30ാം തിയ്യതി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം തന്നെ തന്നെ 5 സംസ്ഥാനങ്ങളിലായി 21 സാറ്റലൈറ്റ് ലാബുകള്‍, 200 പേഷ്യന്റ്‌സ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നീ നിലകളിലേക്ക് ആസ്റ്റര്‍ ലാബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ദുബായി കേന്ദ്രീകരിച്ച് ഒരു സെന്‍ട്രല്‍ ലാബിന്റെ പ്രവര്‍ത്തനവും പുരോഗതിയിലാണ്. ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഫാര്‍മസി മേഖലയിലെ റീടെയില്‍ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കാനായി അല്‍ഫവണ്‍ റീട്ടെയില്‍ ഫാര്‍മസി പ്രൈവറ്റ് ലിമിറ്റഡുമായി (ARPPL) കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. നിലവില്‍ കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളിലായി ARPPL 55 ആസ്റ്റര്‍ ഫാര്‍മസികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ 130 ഫാര്‍മസികളിലേക്ക് വ്യാപിപ്പിക്കുവാന്‍ സാധിക്കണമെന്നാണ് തീരുമാനമെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായാണ് പേഷ്യന്റ്‌സ് അസിസ്റ്റന്‍സ് ആപ്പ് ആയ വണ്‍ ആസ്റ്ററിന് യു എ ഇ യില്‍ തുടക്കം കുറിച്ചത്. ഇതിലൂടെ രോഗികള്‍ക്ക് ഡോക്ടറുമായുള്ള അപ്പോയ്‌മെന്റ് ബുക്ക് ചെയ്യാനും, വെര്‍ച്വല്‍ കണ്‍സല്‍ട്ടേഷന്‍ നടത്താനും, മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ലഭ്യമാക്കാനും സാധിക്കുന്നതുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഫോര്‍മാറ്റുകളില്‍ ഇത് ലഭ്യമാണ്. രോഗികളുടെ ഭാഗത്ത് നിന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഒരുപോലെയുള്ള സ്വീകാര്യത ഈ ഉദ്യമത്തിന് ലഭിക്കുന്നു എന്നതാണ് ഏറ്റവും ആഹ്ലാദകരമായി അനുഭവപ്പെടുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സമസ്തമാന നേട്ടങ്ങളും രോഗികള്‍ക്ക് കരഗതമാക്കുവാനായി വളരെ വിപുലമായ ഡിജിറ്റല്‍ കസ്റ്റര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് (DCRM) മൊഡ്യൂള്‍ എല്ലാ ക്ലിനിക്കുകളിലും, ആശുപത്രികളഇലും, ഫാര്‍മസികളിലും ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. രോഗികള്‍ക്കുള്ള പരിചരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ഇ-ഫാര്‍മസി സംവിധാനം നാലാം പാദവാര്‍ഷികമാകുമ്പോഴേക്കും പ്രവര്‍ത്തിപഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും
ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് വെര്‍ട്ടിക്കലിനെ കുറിച്ച് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറായ അലിഷ മൂപ്പന്‍ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.