അശ്വിനോ അക്സറോ ! ലോകകപ്പിൽ ടീമിൽ ആര് ഇടം പിടിക്കും ; ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന്

രാജ്കോട്ട് : ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ഇന്ത്യന്‍ ടീമില്‍ അക്സര്‍ പട്ടേലിന് പകരം ആര്‍ അശ്വിന്‍ 15 അംഗ ടീമിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.അതേസമയം, ലോകകപ്പില്‍ കളിക്കേണ്ട 15 പേരെക്കുറിച്ചും ആരൊക്കെ വേണമെന്നതിനെക്കുറിച്ചും ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടെന്ന് രാജ്കോട്ടില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറ‍ഞ്ഞു.

Advertisements

ഏഷ്യാ കപ്പിന് മുൻപ് പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ അശ്വിനുണ്ടായിരുന്നില്ല.അശ്വിന് പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമാണ് ലോകകപ്പ് ടീമില്‍ സ്പിന്നര്‍മാരായി ഇടം നേടിയത്. മൂന്നുപേരും ഇടം കൈയന്‍ സ്പിന്നര്‍മാരാണെന്നത് ലോകകപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇത് ഇന്ത്യ തിരിച്ചറിയുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധ്യനിരയില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഓഫ് സ്പിന്നറുടെ അഭാവം ബൗളിംഗില്‍ തിരിച്ചടിയാകുമെന്ന് ഇന്ത്യക്ക് വ്യക്തമായി.ഇതിന് പിന്നാലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അക്സര്‍ പട്ടേലിന് പരിക്കേറ്റതോടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് 20 മാസമായി ഏകദിനം കളിക്കാത്ത അശ്വിനെ ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റെ വീഴ്ത്തിയുള്ളുവെങ്കിലും ബാറ്റിംഗ് പറുദീസയും ചെറിയ ബൗണ്ടറികളുമുള്ള ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ തിളങ്ങി. ഇതോടെ അശ്വിന് ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കിയെന്ന വിലയിരുത്ത്തലുണ്ടായി. രാജ്കോട്ടില്‍ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ അശ്വിന് പകരം വാഷിംഗ്ടണ്‍ സുന്ദറാണ് കളിച്ചത്. അക്സര്‍ പട്ടേല്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ഇന്നലെ ടീമിലുണ്ടായിട്ടും കളിക്കാനായില്ല. ലോകകപ്പിന് മുമ്ബ് അക്സറിന് കായികക്ഷമത തെളിയിക്കാനാവുമോ എന്ന കാര്യവും സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ അശ്വിന്‍ തന്നെ 15 അംഗ ടീമിലെത്തുമെന്നാണ് കരുതുന്നത്

Hot Topics

Related Articles