ആറ്റിങ്ങൽ: കരിച്ചയിൽ ശ്രി ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റേയും ശ്രി ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 12 മുതൽ 20 വരെ നടക്കുന്ന ഗണേശോത്സവം 2023 ൻ്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റിയും പുരസ്കാര വിതരണവും ആറ്റിങ്ങൽ മുൻസിപ്പൽ .ലൈബ്രറി ഹാളിൽ നടന്നു. പുരസ്കാര ജേതാക്കൾ യോഗി ശിവൻ – ( ഇൻഡിമസി ആയുർവേദ സിദ്ധ ഹോസ്പിറ്റൽ പൂവത്തൂർ) ,സ്വാമി അദ്വൈതാനന്ദപുരി ,എൻ.പി.സുദർശനൻ (ഇൻഡ്യാനാ പബ്ലിക് സ്കൂൾ), ആലുകോ രാജേന്ദ്രൻ, എസ്.കെ.വിജയകുമാർ (വിജയ ആഗ്രോ സർവ്വീസ് ) സുജിത് ഭവാനന്ദൻ (ചിത്രക്കാരൻ ).രാജാറാം (ഡ്രാഗൺ ഫ്രൂട്സ് കർഷകൻ,), ബ്രഹ്മശ്രീ ,നൗഷാദ് വൈദ്യൻ, (ജബ്ബാർ സഞ്ജീവനി ആയുർവേദ വിഷവൈദ്യശാല,) ഭാമി ദത്ത് – , മാധ്യമ രംഗത്ത് നിന്നും ബൈജു മോഹൻ (കേരളകൗമുദി), ദീപു ( മാതൃഭൂമി,), മനു (എ സി.വി.ചാനൽ )മിഥുൻ ലാൽ ,അരുൺ സാഗർ എന്നിവർക്കും പ്രമുഖ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് മാർക്കും മേൽശാന്തിമാർക്കും ആറ്റിങ്ങൽ ഗവ.ഗേൾസ് ഹൈസ്കൂളിൽ പ്ലസ്ടുവിന് എ പ്ലസ് വാങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോ നൽകി ആദരിച്ചു.ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ചിത്രരചന മത്സാരാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു..ചടങ്ങിൻ്റെ ഉദ്ഘാടനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും ജനം ടി വി ഡയറക്ടറുമായ തിരൂർ രവിന്ദ്രൻ നിർവ്വഹിച്ചു. .ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഞ്ചിനിയേഴ്സ് കേരള സ്റ്റേറ്റ് സെൻ്റർ ചെയർമാൻ ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിച്ചു.. കിഴക്കില്ലം രാജേഷ് നമ്പൂതിരി , ഡോ.രാധാകൃഷ്ണൻ അമർ ഹോസ്പിറ്റൽ, പൂജ ഇക്ബാൽ പ്രസിഡൻറ് വ്യാപാരി വ്യവസായി എകോപന സമിതി ,തോട്ടയ്ക്കാട് ശശി ,വക്കം അജിത് ചെയർമാൻ ഗണേശോത്സവ ടെബിൾ ട്രസ്റ്റ് ,സിന്ധു ടീച്ചർഎന്നിവർ പങ്കെടുത്തു.