കൊച്ചി: ആറാം മിനിറ്റിലെ കലുഷ്നിയുടെ ഗോളിന് മോഹൻ ബഗാന്റെ കിടിലം മറുപടി. 26 ആം മിനിറ്റിലും 38 ആം മിനിറ്റിലുമായി വീണ രണ്ടു ഗോളുകളിലൂടെ കേരളം പിന്നിലേയ്ക്കു മാറി. ആക്രമിച്ച് കളിച്ച കേരളത്തിന് കിട്ടിയ വലിയ തിരിച്ചടിയായി രണ്ടു ഗോളുകൾ. 26 ആം മിനിറ്റിൽ ഡിമിട്രി പെട്രോറ്റസും, 38 ആം മിറ്റിന് കുക്കോയുമാണ് ഗോളുകൾ നേടിയത്.
26 ആം മിനിറ്റിൽ എ.ടികെ മോഹൻ ബഗാൻ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സിനു നൽകിയത് എണ്ണം പറഞ്ഞ മറുപടിയായിരുന്നു. ഡിമിട്രി പെട്രേസിന്റെ ഗോളിലൂടെയാണ് എടികെ മുന്നിലെത്തിയത്. മത്സരത്തിലേയ്ക്കു തിരികെ എത്താൻ കേരളം ശ്രമിക്കുന്നതിനിടെയാണ് 38 ആ്ം മിനിറ്റിൽ കുക്കോയുടെ മനോഹരമായ ഗോൾ വീണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയെ മഞ്ഞ സാഗരത്തിൽ ആറാടിച്ച് ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയിരുന്നു. മത്സരത്തിൽ സഹലിന്റെ പാസിൽ നിന്നാണ് കല്യൂഷ്നി ടീമിന്റെ കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ആറാം മിനിറ്റിൽ കല്യുഷ്നി നേടിയ ഈ ഗോളോടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മുന്നിലെത്തി. ടൂർണമെന്റിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നു ഗോളുമായി കല്യൂഷ്നി ഇതോടെ ഒന്നാം സ്ഥാനത്ത്. എത്തി.
പിന്നീട് നിരവധി തവണ ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും കേരളത്തിന് ഗോളാക്കാൻ സാധിച്ചില്ല. ഇതിനിടെയാണ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മിന്നൽ ഗോളുമായി എടികെ മുന്നിൽ എത്തിയത്.