ആതിര, അഭിമാനത്തിര..! ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ ലേഡീസ് ക്ലാസില്‍ വിജയകിരീടമണിഞ്ഞ് ആതിര മുരളി; റാലി അനുഭവങ്ങള്‍ പങ്കുവച്ച് കേരളത്തിലെ ആദ്യ ലേഡി റാലി ഡ്രൈവര്‍; വീഡിയോ കാണാം

ശ്രീലക്ഷ്മി സോമൻ

Advertisements

കോട്ടയം: കുണ്ടും കുഴിയും നിറഞ്ഞ പാതകള്‍, കരിങ്കല്ലുറച്ച ഇടുങ്ങിയ പാതകള്‍, ചെളിയില്‍ കുതിര്‍ന്ന കയറ്റിറക്കങ്ങള്‍, പൊടിപറക്കുന്ന മണ്‍പാതകള്‍. ട്രാക്കിലെ ട്രിക്സ് ആന്‍ഡ് ടേണ്‍സിന് മുന്നില്‍ പതറാതെ, മനസ്സിലെ ധൈര്യം തന്റെ കയ്യിലുള്ള പോളോ റാലി കാറിലേക്ക് പകര്‍ന്ന് ട്രാക്കില്‍ അതിവേഗം പായുകയായിരുന്നു, ആമുഖങ്ങള്‍ ആവശ്യമില്ലാത്ത ആതിര മുരളി. റാലി ട്രാക്കുകള്‍ എന്നും പ്രവചനാതീതമാണ്, പക്ഷേ ആതിരയുടെ നേട്ടം മോട്ടോര്‍ സ്പോര്‍ട്സ് പ്രേമികള്‍ പ്രവചിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റാലിയായ ഐന്‍ആര്‍സി അഥവാ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിലെ ഈ വര്‍ഷത്തെ ലേഡീസ് ക്ലാസ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ആതിരയാണ്. വര്‍ഷങ്ങളായി വാഹനപ്രേമികള്‍ക്ക് സുപരിചിതയായ കോട്ടയത്തെ മിടുക്കി കുട്ടി, ഓഫ്റോഡ് ഡ്രൈവിങ്ങിലെ പെണ്‍കരുത്ത്, കേരളത്തിലെ ആദ്യ ലേഡി റാലി ഡ്രൈവര്‍..!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2020-2021 ലെ റാലി ഇവന്റാണ് 2022 ല്‍ കോയമ്പത്തൂരില്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതാവട്ടെ, ആതിരയും. ഏറ്റവും കൂടിയ വേഗത്തില്‍ ഏറ്റവും കുറവ് സമയത്തിനുള്ളിലാണ് ആതിര റാലി ട്രാക്ക് കൈപ്പിടിയിലൊതുക്കിയത്. ആറ് വനിതകളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. 57 മത്സരാര്‍ത്ഥികളില്‍ 10ാം സ്ഥാനവും ഐഎന്‍ആര്‍സി 3 ക്ലാസില്‍ 6ാം സ്ഥാനവും ആതിര സ്വന്തമാക്കി. 2021 ല്‍ ആദ്യ ഇവന്റിലും വിന്നറായിരുന്നു ആതിര. അന്ന് ഐഎന്‍ആര്‍സി 4 ക്ലാസിലായിരുന്നു ട്രാക്കിലിറങ്ങിയതെങ്കില്‍ ഇത്തവണ കുറച്ചുകൂടി മികച്ച സ്പീഡ് സമ്മാനിക്കുന്ന ഐഎന്‍ആര്‍സി 3 ക്ലാസിലായിരുന്നു ഓടിച്ചത്. വുമണ്‍ ഇന്‍ മോട്ടോര്‍ സ്പോര്‍ട്സും ജെകെ ടയേഴ്സും പൂര്‍ണ്ണ പിന്തുണയുമായി ആതിരയ്ക്കൊപ്പം നിന്നു.

‘കഴിഞ്ഞ വര്‍ഷമാണ് ആദ്യമായിട്ടാണ് പങ്കെടുക്കുന്നത്. 2014 മുതല്‍ റാലി എന്ന ആഗ്രഹം മനസ്സില്‍ കൊണ്ടു നടന്നിരുന്നു. അതിന്റെ ഭാഗമായും അല്ലാതെയും ധാരാളം ഓഫ് റോഡ് ചെയ്യാന്‍ അവസരമുണ്ടായി. പോളോ ആദ്യമായി ട്രാക്കിലോടിക്കുന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു. രണ്ട് ദിവസങ്ങളായി 8 റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. ജോര്‍ജ് വര്‍ഗീസായിരുന്നു നാവിഗേറ്റര്‍. ആദ്യമായി റാലിക്ക് ഇറങ്ങിയപ്പോഴും അദ്ദേഹമായിരുന്നു ഒപ്പം. ഫാസ്റ്റ്, ട്രിക്കി ട്രാക്കുകളായിരുന്നു ഭൂരിഭാഗവും. വണ്ടിക്ക് കേടുപാടുകളില്ലാതെ ഏറ്റവും വേഗത്തില്‍ ഫിനിഷ് ചെയ്യുകയായിരുന്നു ലക്ഷ്യം.

റാലിയിലും റേസുകളിലും പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവരും ആദ്യം ചെയ്യേണ്ടത്, ഇവന്റിനെ കുറിച്ച് വ്യക്തമായി പഠിക്കുക എന്നതാണ്. ഗ്രൗണ്ട് ലെവല്‍ ഇവന്റുകളില്‍ മത്സരിക്കാന്‍ നമ്മുടെ കയ്യിലുള്ള ആള്‍ട്ടോ പോലും ധാരാളമാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിച്ചാണ് ട്രാക്കിലിറങ്ങുന്നത്. പുറത്ത് നിന്നുള്ള ആളുകള്‍ കടക്കാത്ത വിധം റാലി നടക്കുന്ന ഇടം പൂര്‍ണ്ണമായും ലോക്ക് ചെയ്തിട്ടുണ്ടാവും അവരുടെയും നമ്മുടെയും സുരക്ഷ പ്രധാനമാണല്ലോ. നമ്മുടെ റോഡുകളില്‍ സ്പീഡില്‍ പായുന്നവരോട് ഒന്നേ പറയാനുള്ള, അതിനുള്ള ഇടങ്ങള്‍ വേറെയുണ്ട്, ട്രാക്കില്‍ വേണം സ്പീഡ് എക്സ്പീരിയന്‍സ് ചെയ്യാന്‍..!’- ആതിര പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.