ഐ എൻ ടി യു സി അതിരമ്പുഴ മണ്ഡലം മുൻ പ്രസിഡന്റ്‌ ദേവസ്യാച്ചൻ വെട്ടിയ്ക്കൽ (വെട്ടിയ്ക്കൻ )

അതിരമ്പുഴ :ട്രേഡ് യൂണിയൻ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഐ എൻ ടി യു സി അതിരമ്പുഴ മണ്ഡലം കമ്മറ്റിയുടെ മുൻ പ്രസിഡന്റ്‌ ദേവസ്യാച്ചൻ വെട്ടിക്കൽ നിര്യാതനായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിലാളി നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റ്, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം, അതിരമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗം തുടങ്ങി അതിരമ്പുഴയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. മൃതസംസ്കാരം നാളെ ജൂൺ 14, വെള്ളിയാഴ്ച രാവിലെ 10 ന് നാൽപ്പാത്തിമല ഇടവക ദേവാലയത്തിൽ.

Advertisements

Hot Topics

Related Articles