ആർപ്പൂക്കരയിൽ പ്രമേഹ ദിനാചരണം നടത്തി

അതിരമ്പുഴ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അതിരമ്പുഴയുടെയും, ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും എസ് എം ഇ നഴ്സിംഗ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. പനമ്പാലം കവലയിൽ വ്യാപരി വ്യവസായി അംഗങ്ങൾക്കായി ഡയബറ്റിക് കോർണർ സ്ഥാപിച്ച് പ്രമേഹ രോഗ നിർണ്ണയം നടത്തി. ബോധവൽക്കരണത്തിന്റെ ഭാഗമായി പനമ്പാലം ജംഗ്ഷനിൽ നിന്നും ബോധവൽക്കരണ കൂട്ടനടത്തം സംഘടിപ്പിച്ചു. ജനമൈത്രി പോലീസുമായി സഹകരിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എല്ലാ ഓഫീസർമാർക്കും പ്രേമേഹ രോഗ നിർണ്ണയം നടത്തി. വ്യാഴാഴ്ച ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന ജീവിത ശൈലി രോഗ നിർണ്ണയ ക്ലിനിക്കുകളിൽ പൊതുജനങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചെറുപ്പക്കാരിൽ കൂടുതലായും കണ്ടുവരുന്ന സാഹചര്യത്തിൽ പരിശോധിച് വേണ്ട മുൻകരുതലുകൾ കൈക്കൊള്ളേണ്ടതാണ്. അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ സുശീലൻ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലിൻ ടോമിച്ചൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ എസ്സി കണിചേരിൽ വാർഡുമെമ്പർമാരായ ജസ്റ്റിൻ ജോസഫ്, സേതു ലക്ഷ്മി, ഓമന സണ്ണി, ഹെൽത്ത്‌ സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ. സി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റെജി ജോസഫ്, ദീപക് റ്റോംസ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌മാരായ ഹേമ പി സി, സ്മിത കുര്യൻ, ജനമൈത്രി പോലീസ് ഓഫീസർ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.