അതിരമ്പുഴ പഞ്ചായത്തിൽ ഒരു കോടി 85 ലക്ഷം രൂപയുടെ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഈ വർഷം പൂർത്തിയാക്കും: പ്രൊഫ. ഡോ. റോസമ്മ സോണി

ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ 5 കോടിയുടെ വികസന പദ്ധതികൾ പൂർത്തിയാകുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി പത്രസമ്മേളനത്തിൽ അറിയിച്ചു. അതിരമ്പുഴ പഞ്ചായത്തിൽ മാത്രമായി ഈ വർഷം പൂർത്തിയാക്കുന്ന 1 കോടി 85 ലക്ഷം രൂപയുടെ വികസന പദ്ധതിസമർപ്പണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (8/7/24) വൈകുന്നേരം 5 മണിക്ക് അതിരമ്പുഴ വ്യാപാരി വ്യവസായി അസോസിയേഷൻ ഓഡിറ്റോറിയത്തിൽവെച്ച് അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.

Advertisements

അതിരമ്പുഴ മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡ് നവീകരണവും പൂർത്തിയാക്കിയ പുതിയ കലുങ്കിന്റെയും (17 ലക്ഷം രൂപ) ഉദ്ഘാടനവും നടക്കും. ഐ. സി. എച്ചിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിയിരിപ്പുകാർക്കുമുള്ള ടോയ്‌ലറ്റ് സമുച്ചയം (32 ലക്ഷം), അതിരമ്പുഴ സെന്റ്റ് മേരിസ് സ്‌കൂളിൽ ടോയ്‌ലറ്റ് സമുച്ചയം 1(25 ലക്ഷം). മാന്നാനം സെൻ്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ ടോയ്‌ലറ്റ് സമുച്ചയം (25 ലക്ഷം). കാരിത്താസ് മേൽപ്പാലത്തിന് സമീപം വയോജന പാർക്ക് (10 ലക്ഷം) മുടിയൂർക്കര, മനക്കപ്പാടം റെയിൽവേ ജംഗ്ഷൻ വെയിറ്റിംഗ് ഷെഡ് നിർമ്മാണം (12 ലക്ഷം), അതിരമ്പുഴ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ (20 ലക്ഷം) അതിരമ്പുഴയിലെ വിവിധ വാർഡുകളിൽ സോളാർ സി.സി. ക്യാമറ സ്ഥാപിക്കൽ (10 ലക്ഷം), അതിരമ്പുഴ – മണ്ണാർകുന്ന് റോഡ് നവീകരണം (13 ലക്ഷം), ഓണംതുരുത്ത് – കാരാടി കുരിശുപള്ളി റോഡ് നവീകരണം (10 ലക്ഷം), മലയിൽപടി – മണ്ണാർകുന്ന് റോഡ് നവീകരണം (7 ലക്ഷം), വിവിധ വാർഡുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കൽ (4 ലക്ഷം) തുടങ്ങിയ പദ്ധതികൾ ഈ വർഷം പൂർത്തീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു. അതിരമ്പുഴ പെണ്ണാർ തോടിന്റെ സമ്പൂർണ്ണ ടൂറിസം വികസനത്തിനായി കാൽ ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി ജില്ലാ പഞ്ചായത്ത് കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകൾക്ക് സമർപ്പിക്കുമെന്നും റോസമ്മ സോണി അറിയിച്ചു.

Hot Topics

Related Articles