ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതിരമ്പുഴ സെന്റ് മേരീസ് എൽ.പി സ്കൂൾ

അതിരമ്പുഴ : സംസ്ഥാന കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിശ്ചയദാർഢ്യത്തെ അനുകൂലിച്ചുകൊണ്ട് അതിരമ്പുഴ സെന്റ് മേരീസ് എൽ. പി സ്കൂൾ. സ്കൂളിൽ നടത്തിയ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്‌ അൽഫോൻസാ മാത്യു സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് സൈനി പി.മാത്യു പാരീസ് ഒളിമ്പിക്സ് പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ റാഫേൽ കുര്യാക്കോസ് റെജി ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു ദീപം കൊളുത്തി ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ സാവിയോൺ തോമസ് ദീപശിഖ ഏറ്റുവാങ്ങി സ്കൂൾ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി.

Advertisements

Hot Topics

Related Articles