ഒറ്റവരിയായി അതിരപ്പള്ളി വെള്ളച്ചാട്ടം ! ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്നു ; വൈദ്യുതി ഉത്പാദനത്തിലും കുറവ്

ചാലക്കുടി: വൈദ്യുതി ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ് വരുത്തിയതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇത്തരം അവസ്ഥ തുടരുന്നതിനാല്‍ ചാലക്കുടിപ്പുഴയിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു.

Advertisements

അതിരപ്പിള്ളി വെള്ളച്ചാട്ടം ചരിത്രത്തില്‍ ഇതാദ്യമായി ഒരു ചാലായി അവശേഷിക്കുന്ന അവസ്ഥയുമുണ്ടായി. തെക്കെ അറ്റത്തെ കുത്തില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളൂ. ഇതേത്തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ കുത്തിന്റെ തൊട്ടരികില്‍ എത്തുന്നുണ്ട്. റംസാന്‍ തുടങ്ങിയ അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയ ആളുകള്‍ വെള്ളച്ചാട്ടത്തിന്റെ നേര്‍ത്ത കാഴ്ചയില്‍ നിരാശരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഴച്ചാല്‍, തുമ്ബൂര്‍മുഴി എന്നിവിടങ്ങളിലും ഇതുതന്നെ സ്ഥിതി. ചാലക്കുടിപ്പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ ജലസേചന പദ്ധതികള്‍ക്കും തടസമായി. ശുദ്ധജല വിതരണ പദ്ധതികളെയും പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ മാസം ശരാശരി 0.6307 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇത് ശരാശരി 0.1626 മില്യണ്‍ യൂണിറ്റാണ്.

പീക്ക് അവറില്‍ മാത്രമാണ് ഇപ്പോള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ പുതിയ പവര്‍ ഹൗസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വൈദുതി ഉല്‍പാദനം കുറച്ചതെന്നും സംസാരമുണ്ട്. ഡാമില്‍ പുതിയ ജനറേറ്റര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ഉല്‍പാദനം കുറച്ചിരിക്കുന്നതെന്നും പറയുന്നു.

Hot Topics

Related Articles