കൂരോപ്പട: ജലവിതരണത്തിന് എത്തിയ പഞ്ചായത്ത് മെംബറെ പൊലീസിന്റെ സാന്നിധ്യത്തിൽ കൈയേറ്റം ചെയ്തതായി പരാതി. സംഭവ സ്ഥലത്ത് കുഴ്ഞ്ഞു വീണ പഞ്ചായത്ത് മെംബറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂരോപ്പട ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെംബറായ കുഞ്ഞൂഞ്ഞമ്മ കുര്യൻ ശനിയാഴ്ച രാവിലെ നിരവധിയാളുകൾക്ക് കുടിവെള്ളം ലഭിക്കുന്ന പുതുവയൽ കുടിവെള്ള പദ്ധതിയുടെ ജല വിതരണത്തിന് എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
സ്ഥലത്ത് എത്തിയ മുൻ പഞ്ചായത്ത് അംഗം എ.സി പ്രസന്നന്റെ നേതൃത്വത്തിൽ കുഞ്ഞൂഞ്ഞമ്മ കുര്യനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്. ഈ വിവരം ഫോണിൽ വിളിച്ച് പറഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്ന് മോശമായാണ് പ്രതികരിച്ചതെന്ന് കുഞ്ഞൂഞ്ഞമ്മ കുര്യൻ പറഞ്ഞു. സ്ഥലത്ത് എത്തിയ പാമ്പാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും അവഹേളിച്ച് സംസാരിച്ചുവെന്ന് പഞ്ചായത്ത് അംഗം പറഞ്ഞു. സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണ കുഞ്ഞൂഞ്ഞമ്മ കുര്യനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവമറിഞ്ഞ് കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ബാബു വട്ടുകുന്നേൽ, അമ്പിളി മാത്യൂ, ദീപ്തി ദിലീപ്, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, സോജി ജോസഫ്, സന്ധ്യാ ജി നായർ, പി.എസ് രാജൻ തുടങ്ങിയവരും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു.സി കുര്യൻ, സി.പി.എം കോത്തല ലോക്കൽ സെക്രട്ടറി സുമോദ് തുടങ്ങിയവരും പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും എത്തി. കുഞ്ഞൂഞ്ഞമ്മയെ ആക്രമിച്ചവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ജനപ്രതിനിധികളും നേതാക്കളും ആവശ്യപ്പെട്ടു.