ആശുപത്രിയില്‍ ബഹളംവെച്ചു; വിവരമറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസില്‍ നാല് പേർ പിടിയിൽ

ഇടുക്കി: ആശുപത്രിയില്‍ ബഹളം വെച്ചത് അറിഞ്ഞെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസില്‍ നാല് യുവാക്കള്‍ പിടിയില്‍. ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവർ. തൊടുപുഴ പഞ്ചവടിപ്പാലം പാറയില്‍ വീട്ടില്‍ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടില്‍ അമല്‍ (19), പാലക്കുഴ മാറിക പുത്തൻപുരയില്‍ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരാണ് പിടിയിലായത്.

Advertisements

തൊടുപുഴ പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.ഒ. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ – ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ അമലുമായാണ് യുവാക്കള്‍ ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബഹളം കേട്ടെത്തി. ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി. തുടർന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസുകാർ എത്തിയപ്പോള്‍ യുവാക്കള്‍ അക്രമാസക്തരാകുകയായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.