വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു: പി സതീദേവി

വനിതാ ഓട്ടോഡ്രൈവറെ മർദിച്ച സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിഷയത്തെ വളരെ ഗൗരവമായി കാണുന്നു. മർദ്ദനമേറ്റ ജയ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഉറപ്പാക്കണം. പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ വനിതാ കമ്മീഷൻ കൃത്യമായി ഇടപെട്ടിരുന്നു. യുവതിക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നു. മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം. പെണ്‍കുട്ടി സമ്മർദത്തിന് വഴങ്ങിയാണോ മൊഴിമാറ്റി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കണം. യുവതി എവിടെയാണെന്ന് കണ്ടെത്തണം. അതിനു ശേഷം വിഷയത്തില്‍ പരിശോധന നടത്തുമെന്നും സതീദേവി പറഞ്ഞു.

Advertisements

Hot Topics

Related Articles