കസ്റ്റഡിയിൽ എടുക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; നാലംഗ മദ്യപസംഘം പിടിയിൽ

കോഴിക്കോട്: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വനിതാ എസ്‌ഐയെയും പൊലീസുകാരെയും മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍. കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ജീഷ്മ, എഎസ്‌ഐ ദിനേശ്, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് കുന്നമംഗലം സ്വദേശി ബാബുരാജന്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പ് സ്വദേശി ഷനൂബ്, നെല്ലിക്കോട് സ്വദേശി രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.

Advertisements

ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിയാര്‍ക്കോട്ടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ നാലുപേര്‍ മദ്യപിച്ച്‌ ബഹളം വെക്കുന്നതായി നാട്ടുകാര്‍ കാക്കൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ എസ്.ഐ ജീഷ്മയും സംഘവും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഇവര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് കൂടുതല്‍ പൊലീസുകാരെത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പരിക്കേറ്റ എസ്‌ഐ ജീഷ്മയും മറ്റ് പൊലീസുകാരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Hot Topics

Related Articles