വണ്ടി ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞതിനെച്ചൊല്ലി തർക്കം; കോട്ടയം അറുത്തൂട്ടിയിൽ സൊമാറ്റോ ജീവനക്കാരന് ക്രൂരമർദനം; സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്തു; മർദനത്തിന്റെ വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം: വണ്ടി ഇൻഡിക്കേറ്ററിടാതെ തിരിഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നു സൊമാറ്റോ ജീവനക്കാരനായ യുവാവിന് മർദനമേറ്റു. കോട്ടയം അറുത്തൂട്ടിയിലാണ് പനച്ചിക്കാട് സ്വദേശിയായ സൊമാറ്റോ ജീവനക്കാരൻ പ്രദീഷിന് മർദനമേറ്റത്. സംഭവത്തിൽ അറുത്തൂട്ടി സ്വദേശികളായ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു.

Advertisements

കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തിൽ അറുത്തൂട്ടിയിലായിരുന്നു സംഭവങ്ങൾ. നഗരത്തിൽ നിന്നും ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനായി പോകുകയായിരുന്നു സൊമാറ്റോ ജീവനക്കാരനായ പ്രദീഷ്. ഈ സമയം അറുത്തൂട്ടി ഭാഗത്ത് വച്ച് പ്രദീഷിന്റെ ബൈക്ക് ഒരു വശത്തേയ്ക്ക് തിരിഞ്ഞു. ഈ സമയം മറ്റൊരു സ്‌കൂട്ടറുമായി പ്രദീഷിന്റെ ബൈക്ക് തട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നു, രണ്ടു കൂട്ടരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പ്രദീഷിന് ക്രൂരമായ മർദനമേൽക്കുകയും ചെയ്തു. ഇവിടെ ഉണ്ടായിരുന്ന ആളുകൾ വീഡിയോ എടുക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. ഇതിനിടെ പ്രദീഷ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.

പ്രദീഷിന്റെ മൊഴിയെടുത്ത ശേഷം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles