കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു ബലാത്സംഗ കേസ് ഒഴിവാക്കാൻ ഒരു കോടി രൂപ വാഗ്ദ്ധാനം ചെയ്തതായി പരാതിക്കാരിയായ യുവ നടി. വിജയ് ബാബു ദുബായിലായിരുന്ന സമയത്ത് അയാളുടെ സുഹൃത്തുവഴി കേസൊതുക്കാൻ പണം വാഗ്ദ്ധാനം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
തന്നെ ശാരീരികവും മാനസികവും ലൈംഗികവുമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ സുഖസുന്ദരമായി ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഏത് പെണ്ണിനാണ് കണ്ടുനിൽക്കാനാകുക. വീട്ടുകാരോട് പോലും പറയാതെയാണ് പരാതി നൽകിയത്. പരാതി നൽകണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. അയാളിൽ നിന്ന് അകലാൻ ശ്രമിച്ചപ്പോൾ നീ ഇനി സിനിമാ മേഖലയിൽ നിലനിൽക്കില്ലെന്നും അനുഭവിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പണവും സ്വാധീനവുമുള്ളതിനാൽ എന്തും ചെയ്യാമെന്നുള്ള അയാളുടെ അഹങ്കാരം മാറ്റണമെന്ന് ഉണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.
പരാതി കൊടുക്കുന്നതിന് മുമ്പ് ഞാനെന്ത് ഡീലിനും റെഡിയാണെന്നും പറഞ്ഞ് അയാൾ കെഞ്ചിയിട്ടുണ്ട്. എന്റെ ആരോപണം വ്യാജമായിരുന്നെങ്കിൽ ആ ഡീലിന് നിന്നുകൊടുക്കുന്നതായിരുന്നില്ലേ സൗകര്യമെന്ന് നടി ചോദിക്കുന്നു. വിജയ് ബാബുവിൽ നിന്ന് കാശ് വാങ്ങിച്ചെന്നൊക്കെയാണ് പറയുന്നത്. ഇതിന്റ സ്‌ക്രീൻഷോട്ടോ മറ്റോ ഉണ്ടെങ്കിൽ കാണിക്കട്ടേയെന്നും അവർ പറഞ്ഞു.
വിജയ് ബാബുവിൽ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടി വ്യക്തമാക്കി. അയാളുടെ സിനിമയിൽ അഭിനയിച്ചതിന് വെറും ഇരുപതിനായിരം രൂപയാണ് കിട്ടിയത്. ലക്ഷങ്ങൾ തന്നിട്ടുണ്ടെങ്കിൽ തെളിവ് കാണിക്കട്ടെയെന്നും അവർ പറഞ്ഞു.
കാശ് മാത്രം ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാനെങ്കിൽ എന്റെ കൈയിലുള്ള തെളിവുകളെല്ലാം വച്ച് എനിക്ക് പണം തട്ടാമായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അയാൾ എന്റെ ചേച്ചിയെ വിളിച്ചതിനറെ റെക്കോർഡിംഗ് കൈയിലുണ്ട്.
വിജയ് ബാബു തന്നോട് ചെയ്ത ക്രൂരതകളെക്കുറിച്ചും നടി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഒച്ചയിട്ട് സംസാരിച്ചു, അടിവയറ്റിൽ ചവിട്ടി, ലൈംഗികതയ്ക്കായി നിർബന്ധിച്ചു.ഇഷ്ടമില്ലാത്ത വളരെ മോശം കാര്യങ്ങൾ വരെ ചെയ്യിപ്പിച്ചു. ഫ്‌ലാറ്റിൽ നിന്ന് ഇറങ്ങിയോടിയിട്ടുണ്ടെന്നും അവർ പറയുന്നു.
ആക്രമണത്തിന് ഇരയായ യുവ നടിയ്ക്ക് വാഗ്ദാനം ഒരു കോടി! പണം വാഗ്ദാനം ചെയ്തത് കേസ് ഒഴിവാക്കാൻ; വെളിപ്പെടുത്തലുമായി നടി
Advertisements