ഒരു കൂട്ടം ക്രിമിനലുകൾക്കിടയിൽ ഒരു തിരക്കഥാകൃത്ത്; കുറുനരികളും ചെന്നായ്ക്കളും വെബ് സീരീസ് യുട്യൂബിൽ റിലീസ് ചെയ്തു

ക്രൈം ത്രില്ലർ തിരക്കഥ എഴുതാൻ എത്തുന്ന ഒരു തിരക്കഥാകൃത്ത് ക്രിമിനൽ സംഘങ്ങൾക്കൊപ്പം ചിലവഴിക്കുന്നു. കുറ്റകൃത്യത്തിലേയ്ക്കു വിരൽചൂണ്ടുന്ന ക്രൈം ത്രില്ലറുമായി മൂവി നെക്‌സസ് പ്രൊഡക്ഷൻസ് ബാനറിന്റെ വെബ് സീരിയസ് ആയ കുറുനരിയും ചെന്നായകളും (ഭാഗം -1) യൂറ്റൂബിൽ റിലീസ് ആയി. ഒരു കൂട്ടം ക്രിമിനലുകൾ ഒരു വീട്ടിൽ ഒത്തു ചേരുന്നതിലേയ്ക്കു തിരക്കഥാകൃത്ത് എത്തിച്ചേരുന്നതിൽ നിന്നാണ് കഥ വികസിക്കുന്നത്.

Advertisements

അവിടേക്ക് സിനിമയ്ക്കു തിരക്കഥ എഴുതാൻ ഒരു ചെറുപ്പക്കാരനും എത്തുന്നു . ക്രൈം ത്രില്ലർ കഥ എഴുതാൻ ക്രിമിനലുകളുടെ അനുഭവങ്ങൾ അറിയുക എന്നതായിരുന്നു ഉദ്ദേശം പിന്നീട് എന്ത് സംഭവിച്ചു എന്നതിനെ ആസ്പദമാക്കിയാണ് വെബ് സീരിയസ് കഥാസാരം.
സ്‌ക്രിപ്റ്റ്, എഡിറ്റിംഗ്, സംവിധാനം : ക്രിസ്റ്റി, ഛായാഗ്രഹണം : ഗബ്രിയേൽ മാത്യു, നിർമ്മാണ നിയന്ത്രണം: ഷിനോജ് ജി എസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ആൽവിൻ ജോസഫ് , അസോസിയേറ്റ് ഡയറക്ടേഴ്‌സ് : മുഹമ്മദ് അഫ്‌സൽ, നിഖിൽ കിഴക്കേടത്ത് എന്നിവരാണ് സാങ്കേതിക പ്രവർത്തകർ.

Hot Topics

Related Articles