ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. ശ്രീനഗർ, അനന്തനാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അനന്തനാഗില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനുള്ള ശ്രമവും നിലവിൽ തുടരുകയാണ്.

Advertisements

ഒന്നരവർഷത്തിന് ശേഷമാണ് ശ്രീനഗർ നഗരത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരത്തിലെ ലാല്‍ചൌക്കില്‍ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്ന ഖാനിയാർ. സുരക്ഷാസേന തെരയുന്ന ലഷക്കർ ഇ തായിബ കമാൻഡർ ഉസ്മാൻ ഉള്‍പ്പെടെ രണ്ട് പേർ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. പരിശോധന ഒടുവിൽ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരന്നു.
കൂടുതല്‍ സൈന്യത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ അനന്തനാഗിലെ കോക്കർനാഗില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. അതെസമയം ഇന്നലെ രാത്രി ബന്ദിപ്പോരയില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ ഈ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായിട്ടാണ് വിവരം. അതെസമയം കശ്മീർ മേഖലയിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജമ്മു മേഖലയിലും ജാഗ്രത തുടരുകയാണ്. ദോഡാ, രജൌരി, പൂഞ്ച് ഉള്‍പ്പെടെ മേഖലകളിലായി മുപ്പതിടങ്ങളില്‍ സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.