ചങ്ങനാശേരി: ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയിൽ. ഇടപ്പള്ളി കോളനിയിൽ ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കോളനി നിവാസിയായ കുഞ്ഞുമോൻ കുടുംബ വഴക്കിനെ തുടർന്നാണ് ആണ് ഭാര്യയെ ചുറ്റികയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് , കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുമോനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡയിലെടുത്തു. മുൻപ് ഭാര്യയെ തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ചതായി കുഞ്ഞുമോനെതിരെ പരാതിയുണ്ടായിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണവും നടത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കൊലപാതക ശ്രമം ഉണ്ടായിരിക്കുന്നത്.