കറുത്ത കുതിരകളോ കുതിരശക്തിയിൽ കുതിക്കുന്ന ക്രിസ്ത്യാനോയോ..? മൂന്നാം ക്വാർട്ടറിൽ പോർച്ചുഗല്ലും മൊറോക്കോയും നേർക്കുനേർ

പകരക്കാരുടെ ബെഞ്ചിൽ തലകുനിച്ചിരുന്ന രാജാവിന് ഇന്ന് തല ഉയർത്താൻ അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേ ക്രിസ്ത്യാനോ റൊണാൾഡോ എന്ന ലോക ഫുട്‌ബോളിനെ രാജാവ് ഇന്നിറങ്ങുന്നു. ആരും പേരുപോലും കേട്ടിട്ടില്ലാത്ത, ഫുട്‌ബോളിന്റെ ചരിത്രവും പാരമ്പര്യവുമില്ലാത്ത മൊറോക്കോ എന്ന കൊച്ചു രാജ്യത്തെ നേരിടാൻ. അതേ ഇന്ന് ആരു ജയിച്ചാലും അത് ചരിത്രമായി മാറും. വൈകിട്ട് എട്ടരയ്ക്കാണ് ഖത്തറിൽ പോർച്ചുഗൽ മൊറോക്കോ പോരാട്ടം.

Advertisements

ഗ്രൂപ്പ് ഘട്ടത്തിൽ കൊറിയയോടേറ്റ അപ്രതീക്ഷിത തോൽവിയ്ക്കു പിന്നാലെ പ്രീ ക്വാർട്ടറിൽ ആ പാപക്കറ കഴുകിക്കളഞ്ഞാണ് പോർച്ചുഗൽ ക്വാർട്ടറിനായി ഒരുങ്ങുന്നത്. കരുത്തരായ സ്വിറ്റ്‌സർലൻഡിനെ ആറു ഗോളിനാണ് പോർച്ചുഗൽ ക്വാർട്ടറിൽ തവിടു പൊടിയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൂർണമെന്റിൽ ഇതുവരെ 12 ഗോളുകളാണ് പോർച്ചുഗൽ അടിച്ചു കൂട്ടിയിരിക്കുന്നത്. മൊറോക്കോയുടെ വരവിൽ പറയാനുള്ളത് രണ്ടു പേരുകൾ മാത്രമാണ്. സ്‌പെയിൻ, ബെൽജിയം. സ്‌പെയിനെ പ്രീക്വാർട്ടറിൽ പെനാലിറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയ മൊറോക്കോ , ലോക രണ്ടാം നമ്പരുകാരായ ബെൽജിയത്തെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ്. ഭാഗ്യം കൊണ്ടല്ല ക്വാർട്ടറിൽ എത്തിയതെന്നു തെളിയിക്കേണ്ട ആവശ്യം മൊറോക്കോയ്ക്കും ചരിത്രം തിരുത്തേണ്ട ആവശ്യം പോർച്ചുഗല്ലിനുമുണ്ട്.

Hot Topics

Related Articles