തിരുവനന്തപുരം : ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. പകരം 25 വര്‍ഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണം. രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ തന്നെ. അനുശാന്തിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. വിധി സ്വാഗതം ചെയ്യുന്നു, 25 വര്‍ഷം പരോള്‍ ഇല്ലാതെ തടവ് ശിക്ഷ ആണ് കോടതി വിധിച്ചത്. വധശിക്ഷ കൊടുത്തില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അംബിക ദേവി പറഞ്ഞു.
Advertisements