ലഖ്‌നൗ: ഏഴു ക്യാച്ചുകൾ താഴെയിട്ട ഓഫീസ് ലോകകപ്പിലെ രണ്ടാം തോൽവി ചോദിച്ചു വാങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതരായ മത്സരത്തിലാണ് ഓസ്‌ട്രേലിയൻ ഫീൽഡർമാർ ക്യാച്ചുകൾ താഴെയിട്ടത്. ഫീൽഡർമാർക്കൊപ്പം ബാറ്റർമാർ കൂടി ബാറ്റിംങ് മറന്നതോടെ 134 റണ്ണിന്റെ വൻ പരാജയമാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്.
സ്‌കോർ
സൗത്ത് ആഫ്രിക്ക – 311 /7
ആസ്‌ട്രേലിയ – 177
തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയ്ക്ക് ഇരുനൂറ് കടക്കാൻ സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിറ്റൽ ഡിക്കോക്കിന്റെ സെഞ്ച്വറി (106 ബോളിൽ 109) മികവിലാണ് 300 റണ്ണിൽ അധികം സ്വന്തമാക്കിയത്. ഓസീസിന് വേണ്ടി സ്റ്റാർക്കും മാക്‌സ് വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹൈസൽ വുഡും കമ്മിൻസും സാമ്പയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിൽ 27 ന് ആദ്യ വിക്കറ്റ് നഷ്ടമായ ഓസീസ് ഒരു ഘട്ടത്തിൽ 70 ന് ആറ് എന്ന നിലയിൽ തകർന്നിരുന്നു. ഇവിടെ നന്നും ലബുഷൈനും (46), സ്റ്റാർക്കും (27), കമ്മിൻസും (22) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് ഓസീസിനെ 150 കടത്തിയത്. ഓസീസിന് വേണ്ടി റബാൻഡ മൂന്നും, ജാനിസണ്ണും ഷംസിയും മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്ത. നൻഗിഡിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.