പിച്ചിൽ മണപ്പിച്ചിട്ട് എന്ത് കാര്യം ! നാഗ്പൂർ ടെസ്റ്റിലെ തോൽവിയ്ക്ക് പിന്നാലെ ഓസ്ട്രേലിയയെ പരിഹസിച്ച് ഡെയിൽ സ്റ്റെയിൻ 

ഡർബൻ : ഇന്ത്യയ്‌ക്കെതിരെ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ജയിച്ചത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സിനും പുറത്തായി. ജയത്തോടെ 4 മത്സര പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.

Advertisements

മത്സരം ആരംഭിക്കുന്നതിന് മുമ്പ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയ ഓസ്‌ട്രേലിയൻ താരങ്ങൾ നാഗ്പൂർ പിച്ച് നിരീക്ഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സാധ്യമായ രീതിയിൽ എല്ലാം ഓസീസ് താരങ്ങൾ പിച്ച് മനസിലാക്കാൻ ശ്രമിച്ചു. ഈ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും ട്രോളുകൾ ഏറ്റുവാങ്ങുകയും ചെയ്തു. തോൽവിക്ക് തൊട്ടുപിന്നാലെ മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്‌ൻ കങ്കാരു പടയെ പരിഹസിച്ച് രംഗത്തുവന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ക്രിക്കറ്റുകാരോട് ഒരു ചോദ്യം. ഒരു പിച്ച് മനസിലാക്കാൻ നിങ്ങൾ എന്തുചെയ്യും? പിച്ചിൽ മുട്ടുകുത്തി ഇരുന്ന് മണം പിടിക്കുമോ അതോ പിച്ച് സൈഡിൽ നിന്ന് നിരീക്ഷിക്കണോ? അവസാനമായി, ഇത് നിങ്ങളെ ശരിക്കും സഹായിക്കുമോ?’-ഡെയ്ൽ സ്റ്റെയ്ൻ ട്വിറ്ററിൽ കുറിച്ചു. മത്സരത്തിന് മുമ്പ് താൻ ഒരിക്കലും പിച്ചിലേക്ക് നോക്കാറില്ല. മിക്കപ്പോഴും പിച്ച് കാണുന്നത് തൻ്റെ ഓവർ എറിയുമ്പോഴാണ്. തനിക്ക് പിച്ച് അല്ല മറിച്ച് ബൗളിംഗിൽ ആണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles