ഓസ്ട്രേലിയ ജയിച്ചു : ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ : പൊരുതി തോറ്റ് സ്‌കോട്ട്‌ലന്‍ഡ് 

ഐസ്‌ലെറ്റ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത് സ്‌കോട്ട്‌ലന്‍ഡ് 5 വിക്കറ്റിന് 180 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു.നേരത്തെ തന്നെ ഓസ്‌ട്രേലിയ സൂപ്പര്‍ 8 സീറ്റ് ഉറപ്പിച്ചതായിരുന്നു. ഇപ്പോള്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ചാമ്ബ്യന്മാരായി സൂപ്പര്‍ എട്ടിലേക്കെത്താനായി.

Advertisements

ഓസ്‌ട്രേലിയയുടെ ജയം ഇംഗ്ലണ്ടിനും ഗുണകരമായി. നാല് മത്സരത്തില്‍ നിന്ന് അഞ്ച് പോയിന്റാണ് ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലന്‍ഡിനുമുണ്ടായിരുന്നത്. നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് സൂപ്പര്‍ എട്ട് ടിക്കറ്റെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസീസിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ച്‌ ഓപ്പണര്‍ മൈക്കല്‍ ജോണിസ് (2) തുടക്കത്തിലേ മടങ്ങി. ആഷ്ടന്‍ അഗര്‍ ജോണിസിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഓസ്‌ട്രേലിയയെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് സ്‌കോട്ട്‌ലന്‍ഡ് കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റില്‍ ജോര്‍ജ് മുന്‍സിയും (35) ബ്രണ്ടന്‍ മാക്മുല്ലനും (60) ചേര്‍ന്ന് അതിവേഗത്തില്‍ റണ്‍സുയര്‍ത്തി.

23 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സെടുത്ത മുന്‍സിയെ പുറത്താക്കി ഗ്ലെന്‍ മാക്‌സ് വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. ബ്രണ്ടന്‍ മാക്മുല്ലന്‍ അതിവേഗം റണ്‍സുയര്‍ത്തി. 34 പന്തില്‍ 2 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 60 റണ്‍സോടെ മാക്‌സ് മാക്മുല്ലന്‍ കത്തിക്കയറി. എന്നാല്‍ ആദം സാംപ മാക്മുല്ലനെ മടക്കിയത്. 176ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് മാക്മുല്ലന്‍ കളിച്ചത്. പിന്നാലെയെത്തിയ നായകന്‍ റിച്ചി ബെറിങ്ടണും കടന്നാക്രമിച്ചു. 31 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സോടെ റിച്ചി പുറത്താകാതെ നിന്നു. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസ് (11 പന്തില്‍ 18) റണ്‍സ് നേടിയപ്പോള്‍ മൈക്കല്‍ ലീസ്‌ക് 5 റണ്‍സുമെടുത്തു. ക്രിസ് ഗ്രീവ്‌സ് 9 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 180 എന്ന വമ്ബന്‍ സ്‌കോറിലേക്കെത്താന്‍ സ്‌കോട്ട്‌ലന്‍ഡിനായി. ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ് വെല്‍ രണ്ടും ആഷ്ടന്‍ അഗര്‍, നതാന്‍ ഇല്ലിസ്, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. വെടിക്കെട്ട് ഓപ്പണറും സീനിയര്‍ താരവുമായ ഡേവിഡ് വാര്‍ണറെ (4 പന്തില്‍ 1) ബ്രാഡ് വീല്‍ മടക്കി. നായകന്‍ മിച്ചല്‍ മാര്‍ഷ് (9 പന്തില്‍ 8) വലിയ സ്‌കോറിലേക്കുയര്‍ന്നില്ല. സഫ്യാന്‍ ഷറീഫാണ് മാര്‍ഷിനെ മടക്കിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ മോശം ഫോമില്‍ തുടരുകയാണ്. 8 പന്തില്‍ 1 സിക്‌സടക്കം 11 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. മാര്‍ക്ക് വാറ്റ് മാക്‌സ് വെല്ലിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

മാര്‍ക്കസ് സ്റ്റോയിണിസും തകര്‍ത്തടിച്ചതോടെ ഓസീസ് ആത്മവിശ്വാസം വീണ്ടെടുത്തു. 49 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ ഹെഡിനെ സഫ്യാന്‍ ഷെറീഫ് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ സ്റ്റോയിണിസും പുറത്തായി. 29 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 59 റണ്‍സെടുത്ത സ്റ്റോയിണിസിനെ വാട്ട് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ പോരാട്ടം വീണ്ടും ആവേശകരമായി. എന്നാല്‍ ടിം ഡേവിഡും മാത്യു വേഡും ചേര്‍ന്ന് ഓസീസിനെ കൂടുതല്‍ അപകടമില്ലാതെ വിജയത്തിലെത്തിച്ചു. ഡേവിഡ് 14 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 24* റണ്‍സ് നേടിയപ്പോള്‍ വേഡ് 5 പന്തില്‍ 4 റണ്‍സുമെടുത്തു.

Hot Topics

Related Articles