ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് : കമ്മിൻസ് ചുമതലയേൽക്കുക ആരോൺ ഫിഞ്ച് വിരമിച്ചതിനെ തുടർന്ന്

സിഡ്‌നി : ഓസ്ട്രേലിയയുടെ പുതിയ ഏകദിന ക്യാപ്റ്റനായി പേസർ പാറ്റ് കമ്മിൻസിനെ നിയമിച്ചു. മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് വിരമിച്ചതിനെ തുടർന്നാണ് കമ്മിൻസിന് ക്യാപ്റ്റൻസി പദവി നൽകിയത്. നിലവിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെയും കമ്മിൻസാണ് നയിക്കുന്നത്. ഇതോടെ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിൽ അടക്കം കമ്മിൻസ് ആവും ഓസ്ട്രേലിയയെ നയിക്കുക. നവംബർ 17ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന പരമ്പരയാണ് ഏകദിന ക്യാപ്റ്റനായി കമ്മിൻസിൻ്റെ ആദ്യ ചുമതല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Advertisements

ഏകദിനത്തിൽ ഏറെ നാളായി തുടരുന്ന മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ഫിഞ്ച് കളി മതിയാക്കാൻ തീരുമാനിച്ചത്. അടുത്ത ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് താൻ ഇപ്പോൾ വിരമിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞിരുന്നു. ടി-20 ടീമിനെ ഇപ്പോഴും ഫിഞ്ച് ആണ് നയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ ജഴ്സിയിൽ 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.1 ശരാശരിയിൽ 5401 റൺസ് നേടി. 54 ഏകദിനങ്ങളിൽ ക്യാപ്റ്റനായ ഫിഞ്ച് 30 എണ്ണത്തിൽ ജയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.