ചരിത്രം നേട്ടം കുറിക്കാൻ റാഫേൽ ; ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ പ്രവേശിച്ച് ഇതിഹാസ താരം റാഫേൽ നദാൽ

മെ​ല്‍​ബ​ണ്‍: റാ​ഫേ​ല്‍ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ പ്രവേശിച്ചു. ന​ദാ​ലി​നും 21ാമ​ത് ഗ്രാ​ന്‍​ഡ്സ്ലാം കി​രീ​ട​മെ​ന്ന റെ​ക്കോ​ഡി​നു​മി​ട​യി​ല്‍ ഇ​നിയുള്ളത് ര​ണ്ടു മ​ത്സ​ര​ത്തി​ന്റെ ദൂ​രം മാ​ത്രം.അ​ഞ്ചു സെ​റ്റ് നീ​ണ്ട ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ജ​യി​ച്ചാണ് ആ​റാം സീ​ഡാ​യ സ്പാ​നി​ഷ് താ​രം ​ആ​സ്ട്രേ​ലി​യ​ന്‍ ഓ​പ​ണി​ന്റെ സെ​മി​ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റിയത്. 14ാം സീ​ഡാ​യ കാ​ന​ഡ​യു​ടെ ഡെ​ന്നി​സ് ഷാ​​പൊ​ലൊ​വി​നെ 6-3, 6-4, 4-6, 3-6, 6-3ന് ​തോ​ല്‍​പി​ച്ചാ​ണ് ന​ദാ​ല്‍ അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്.

Advertisements

അ​ഞ്ചു സെ​റ്റ് മ​ത്സ​രം ജ​യി​ച്ചെ​ത്തു​ന്ന ഏ​ഴാം സീ​ഡ് ഇ​റ്റ​ലി​യു​ടെ മാ​റ്റി​യോ ബെ​ര​റ്റീ​നി​യാ​ണ് സെ​മി​യി​ല്‍ ന​ദാ​ലി​ന്‍റെ എ​തി​രാ​ളി. 17ാം സീ​ഡ് ഫ്രാ​ന്‍​സി​ന്റെ ​ഗെ​യ്ല്‍ മോ​ണ്‍​ഫി​ല്‍​സി​നെ​യാ​ണ് ബെ​ര​റ്റീ​നി മ​റി​ക​ട​ന്ന​ത്. സ്കോ​ര്‍: 6-4, 6-4, 3-6, 3-6, 6-2. നാ​ലാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ്-11ാം സീ​ഡ് യാ​നി​ക് സി​ന്ന​ര്‍, ര​ണ്ടാം സീ​ഡ് ഡാ​നി​ല്‍ മെ​ദ്‍വ​ദേ​വ്-​ഒ​ൻ പതാം സീ​ഡ് ഫെ​ലി​ക്സ് ഓ​ഗ​ര്‍ അ​ലി​യാ​സി​മെ എ​ന്നി​വ​യാ​ണ് മ​റ്റു ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ങ്ങ​ള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ​നി​ത​ക​ളി​ല്‍ ടോ​പ് സീ​ഡ് ആ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്ലി ​ബാ​ര്‍​തി സെ​മി​യി​ലേ​ക്ക് മു​ന്നേ​റി​യ​പ്പോ​ള്‍ നാ​ലാം സീ​ഡ് ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ ബാ​ര്‍​ബ​റ ക്രെ​ജി​ക്കോ​വ പു​റ​ത്താ​യി. ബാ​ര്‍​തി 6-2, 6-0ത്തി​ന് യു.​എ​സി​ന്റെ സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ജെ​സീ​ക പെ​ഗു​ല​യെ ത​ക​ര്‍​ത്ത​പ്പോ​ള്‍ യു.​എ​സി​​ന്റെ മ​റ്റൊ​രു സീ​ഡി​ല്ലാ താ​രം മാ​ഡി​സ​ണ്‍ കീ ​ആ​ണ് 6-3, 6-2ന് ​ക്രെ​ജി​ക്കോ​വ​യെ വീ​ഴ്ത്തി​യ​ത്.

Hot Topics

Related Articles