യുവ മാധ്യമ പ്രവർത്തകനോട് അമിത കൂലി വാങ്ങിയ സംഭവം: ആരോപണങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ ; ഈ നിർദേശങ്ങൾ നടപ്പാക്കാൻ യുണിയനുകൾ

കോട്ടയം : യുവ മാധ്യമ പ്രവർത്തകനോട് അമിത കൂലി വാങ്ങിയത് വിവാദമായതിന് പിന്നാലെ ആരോപണങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ പെരുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ഓട്ടോ ഡ്രൈവർമാരുടെ യുണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. അമിത കൂലി വാങ്ങുകയും , തെറ്റായ ഇടപെടൽ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനും ഒറ്റപ്പെടുത്തുന്നതിനും നടപടിയെടുക്കാനും തീരുമാനം ആയിട്ടുണ്ട്.

Advertisements

സി.ഐ.ടി.യു , ബി.എം.എസ്, യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം എടുത്തത്. സ്റ്റാൻഡിൽ ടേൺ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതോടെ ഓട്ടോ റിക്ഷകളിൽ സ്റ്റാൻഡിന്റെ മുന്നിൽ കിടക്കുന്ന ഓട്ടോറിക്ഷകൾ ആദ്യം വരുന്ന ഓട്ടം എടുകേണ്ടി വരും. ചെറിയ ഓട്ടം ആണെങ്കിൽ ഉപേക്ഷിക്കുന്ന രീതിയും , അമിത കൂലി ചോദിച്ച് യാത്രക്കാരെ മടക്കി അയക്കുന്ന രീതിയും ഇതോടെ ഇല്ലാതാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാർജ് പറഞ്ഞ ശേഷം മാത്രം ഓട്ടോയിൽ യാത്രക്കാരെ കയറ്റാൻ തീരുമാനമുണ്ടായി. ഇത്തരത്തിൽ യാത്രക്കാരെ ചാർജ് പറഞ്ഞ് കയറ്റിയാൽ ഒരു പരിധിവരെ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നും ഓട്ടോ ഡ്രൈവർമാരുടെ യുണിയനുകൾ പ്രതീക്ഷിക്കുന്നു. യുവ മാധ്യമ പ്രവർത്തകനോട് അമിത കൂലി വാങ്ങിയത് വിവാദമായതിന് പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നിരന്തരമായി വാർത്ത നൽകിയതോടെയാണ് ഇപ്പോൾ അമിത കൂലിക്കാരെ ഒഴിവാക്കാൻ ഓട്ടോ ഡ്രൈവർമാർ കർശനമായി ഇടപെട്ടത്.

തീരുമാനങ്ങൾ
1. സ്റ്റാൻഡിൽ ടേൺ സംവിധാനം ഏർപ്പെടുത്തി.
2. ചെറിയ ഓട്ടം വന്നാൽ പോലും പോകണം. ചാർജ് പറയുക പോകുക
3. ചാർജ് കൂടുതൽ വാങ്ങാൻ പാടില്ല. പരാതിയില്ലാതെ പോകാൻ നടപടി ഉണ്ടാകണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.