ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.) ജില്ലാ സമ്മേളനം മേയ് 15-ന്

ഏറ്റുമാനൂർ :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (എ.എസ്.ആർ.എ.)
കോട്ടയം ജില്ലാ സമ്മേളനം മേയ് 15-ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.സംഘടനയുടെ ആദ്യത്തെ ജില്ലാസമ്മേളനമാണ് ഏറ്റുമാനൂരിൽ നടക്കുന്നത്.
15 – ന് ഉച്ചയ്ക്ക് മൂന്നിന്
മന്ത്രി വി .എൻ .വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിനു. കെ. കണ്ണൻ അധ്യക്ഷത വഹിക്കും
സംസ്ഥാന പ്രസിഡണ്ട് ബിജു പൂപ്പത്ത് മുഖ്യപ്രഭാഷണം നടത്തും.

Advertisements

വ്യാപാര മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റത്തെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡൻറ് തോമസുകുട്ടിയും ,വ്യാപാരികളും ക്ഷേമനിധിയുടെ ആവശ്യകതയും എന്ന വിഷയത്തിൽവ്യാപാരി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു
എന്നിവർ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വിനു. കെ .കണ്ണൻ, സെക്രട്ടറി ആൻറണി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ്മാരായ രൂപേഷ് റോയ്,
ഷിജു ജോർജ് ,രക്ഷാധികാരി രാജേഷ് പാലാ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles