രാജ്‌കോട്ട്: വിജയം നിർണ്ണായകമായ നാലാം ട്വന്റി 20 യിൽ പടുകൂറ്റൻ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. നാലാമത്തെതും പരമ്പര വിജയത്തിൽ ഏറെ നിർണ്ണായകവുമായിരുന്ന മത്സരത്തിൽ 82 റണ്ണിന്റെ അധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ജൂൺ 19 ഞായറാഴ്ച നടക്കുന്ന മത്സരം ഫൈനലിനു സമാനമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻ നിര തകർന്നിട്ടും മാന്യമായ സ്‌കോർ കണ്ടെത്തുകയായിരുന്നു. ഇഷാൻ കിഷൻ മാത്രമാണ് (27) മുന്നേറ്റക്കാരിൽ രണ്ടക്കം കടന്നത്.
മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും (46), ദിനേശ് കാർത്തിക്കും നടത്തിയ (27 പന്തിൽ 55) പടുകൂറ്റൻ അടികളാണ് ടീമിനെ മുന്നിലെത്തിച്ചത്. ഒൻപത് സിക്‌സും രണ്ടു ഫോറും ദിനേശ് കാർത്തിക് പറത്തിയപ്പോൾ മൂന്നു വീതം സിക്‌സും ഫോറുമാണ് പാണ്ഡ്യ അടിച്ചത്. മറുപടി ബാറ്റിംങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയെ തവിടു പൊടിയാക്കി. ഡിക്കോക്ക്, വാൻഡസർ, ജാനിസൺ എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ബാവുമ പരിക്കിനെ തുടർന്നു മത്സരം പൂർത്തിയാക്കാനാവാതെ റിട്ടയേർഡ് ഹർട്ടായി മടങ്ങി.
ഇന്ത്യയ്ക്ക് വേണ്ടി നാല് ഓവറിൽ 18 റൺ മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ചഹൽ രണ്ടും, അക്‌സർ പട്ടേലും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആവേശ്ഖാന്റെ ആവേശം; നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം
Advertisements