ഈ സന്തോഷം കാണാന്‍ സച്ചിയില്ലാതെ പോയി ; ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സംവിധായകന്‍ സച്ചിയോടു മാത്രം : ബിജു മേനോൻ

മൂവി ഡെസ്ക്ക് : അവാര്‍ഡ് സന്തോഷകരമാണ്. അതു വിട പറഞ്ഞ സച്ചിക്കു സമര്‍പ്പിക്കുന്നു. ഓര്‍ക്കാനും നന്ദിപറയാനുമുള്ളത് സംവിധായകന്‍ സച്ചിയോടു മാത്രമാണെന്ന് നടന്‍ ബിജുമേനോന്‍.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോനു ദേശീയ സഹനടനുള്ള അംഗീകാരം കിട്ടിയത്. ഈ സന്തോഷം കാണാന്‍ സച്ചിയില്ലാതെ പോയി. അതില്‍ വേദനയുണ്ടെന്നും ബിജു പ്രതികരിച്ചു.

Advertisements

ഒരിക്കലും അവാര്‍ഡിനു വേണ്ടിയല്ല അഭിനയം. നല്ലൊരു കഥാപാത്രമായിരുന്നു.
നല്ല സിനിമയുടെ ഭാഗമാകുക എന്നതാണ് പ്രധാനം. എന്നാല്‍ അംഗീകാരം ലഭിക്കുന്നത് പ്രചോദനമാണ്. സച്ചിയുടെ മികച്ച പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ദൈവത്തോടും നന്ദി പറയുന്നു. ചിത്രത്തിന്റെ തുടക്കം മുതല്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. ചെറിയ കാന്‍വാസില്‍ ചെയ്യേണ്ട സിനിമ പിന്നീട് വലിയ സിനിമയായി മാറി. കൊറോണ സമയത്ത് ഒട്ടേറെ സിനിമകള്‍ മത്സരത്തിനുണ്ടായിരുന്നുവെന്നാണ് അറിഞ്ഞത്. അത് നല്ലകാര്യമാണ്.മികച്ച നായിക മലയാളത്തില്‍ നിന്നാണെന്നതും സന്തോഷകരമാണ്. അന്യഭാഷയിലുള്ളവരും നമ്മുടെ സിനിമകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നതാണ് വസ്തുത. മലയാളത്തിനു എപ്പോഴും തിളങ്ങിനില്‍ക്കാനാകും. ഇതു നല്ല വളര്‍ച്ചയാണ്. എന്നെ സ്‌നേഹിച്ച പ്രേക്ഷകര്‍ ഇനിയും കൂടെയുണ്ടാകണമെന്നാണ് ആഗ്രഹം ബിജു മേനോന്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.