കോട്ടയം: സാമൂഹിക നീതി വകുപ്പ് നൽകുന്ന വയോ സേവന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് മികച്ച പ്രവർത്തനം നടപ്പാക്കി വരുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ, സർക്കാർ വൃദ്ധ മന്ദിരം, സർക്കാരിതര സ്ഥാപനങ്ങൾ / സംഘടനകൾ എന്നിവയ്ക്കും കലാ-കായിക-സാംസ്ക്കാരിക മേഖലകളിൽ വ്യക്തിഗത മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും നാമനിർദേശം സമർപ്പിക്കാം. അപേക്ഷാ ഫോറവും വിശദവിവരവും സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. ഫോൺ: 0481-2563980
Advertisements