തിരുവനന്തപുരം: മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമന്‍ വ്യക്തമാക്കി. സാഹിത്യ അക്കാദമി സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചതായും കുഞ്ഞാമന്‍ പറഞ്ഞു.ബുധനാഴ്ചയാണ് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എം. കുഞ്ഞാമന്റെ എതിര്, പ്രൊഫ. ടി.ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്നീ പുസ്തകങ്ങള്‍ക്കായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.
Advertisements