റാഞ്ചി: 25 പന്ത് ബാക്കി നിൽക്കെ ഇന്ത്യയുടെ യുവനിരയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയം. ശ്രേയസ് വാനോളം ഉയർത്തി അയ്യർ നേടിയ ഉജ്വല സെഞ്ച്വറിയോടെയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 279 എന്ന വിജയ ലക്ഷ്യം 25 പന്ത് ബാക്കി നിർത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ സെഞ്ച്വറി നേടി.
സ്കോർ
ദക്ഷിണാഫ്രിക്ക – 278 -7
ഇന്ത്യ – 282
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ദക്ഷിണാഫ്രിക്ക് കഴിഞ്ഞ കഴിയിലെ ഓർമ്മവച്ച് ബാറ്റിംങ് തിരഞ്ഞെടുത്തു. ആദ്യം തന്നെ ഡിക്കോക്കിനെ നഷ്ടമായെങ്കിലും മലനും (25) ഹെൻട്രിക്സും (74) ചേർന്ന് ഭേദപ്പെട്ട നിലയിലേയ്ക്കു ദക്ഷിണാഫ്രിക്കയെ കൊണ്ടു പോയി. മാക്രവും (79) , ക്ലാസനും (30), മില്ലറും (35) ചേർന്ന് പടുത്തുയർത്തിയ റണ്ണിലേയ്ക്ക് വെയിൻ പാർണലും (16) സംഭാവന നൽകി. മറുപടി ബാറ്റിംങിൽ ക്യാപ്റ്റൻ ധവാൻ (13) ആദ്യം തന്നെ പുറത്തായി. പിന്നാലെ ഗില്ലും (28) പോയെങ്കിലും ഇഷാൻ കിഷനും (93), ശ്രേയസ് അയ്യരും (113) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കിഷൻ പോയതിനു പിന്നാലെ എത്തിയ സഞ്ജു (29) , തട്ടിമുട്ടി അയ്യർക്ക് കൂട്ടു നിന്നു. അയ്യർ സെഞ്ച്വറി തികച്ചതിനു പിന്നാലെ ട്രാക്ക് മാറ്റിയ സഞ്ജുവും അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.