അയ്മനം പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാക്കണം

അയ്മനം: പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതി പൂർത്തിയാക്കി എല്ലാവരിലും ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. 7 വർഷമായി നാട്ടുകാർ കാത്തിരുന്നിട്ടും
പദ്ധതി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ചും ജലനിധി പൈപ്പ് സ്ഥാപിക്കുന്നതിന് പൊളിച്ച പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് അയ്മനം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത്‌ പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറിമാരായ
ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ.
ജി. ഗോപകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, എം പി ദേവപ്രസാദ്, ബീനാ ബിനു, ജോബിൻ ജേക്കബ്, ബിജു ജേക്കബ്, രമേശ് ചിറ്റക്കാട്ട്, ഒളശ്ശ ആന്റണി, ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീപാ ജേക്കബ്‌, ലാവണ്യ എസ്, വി കെ ദിവാകരൻ, രാജേഷ് പതിമറ്റം, സോജി ആലുംപറമ്പിൽ, ജെയിംസ് പാലത്തൂർ, കുഞ്ഞുമോൻ പള്ളിക്കണ്ടം, ബിനോയ് പുതുവൽ, ലിപിൻ ആന്റണി, അപ്പുക്കുട്ടൻ,  നായർ, ജോസ് മാത്യു, ജേക്കബ്, ജിമ്മി, അംബിക എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.