അയർക്കുന്നത്ത് വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പുറത്തെടുത്തത് അഗ്നിരക്ഷാ സേനാംഗങ്ങൾ

അയർകുന്നം: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊങ്ങാണ്ടൂർ വലിയകാലായിൽ തടത്തിൽ മാത്യുവി (61)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊങ്ങണൂർ കല്ലിട്ടു നടയ്ക്കു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ്് സംഭവം.

Advertisements

കുളത്തിനു സമീപം വസ്ത്രം ചെരിപ്പ് മൊബൈൽ ഫോൺ എന്നിവ കണ്ടതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടിയിൽ എത്തിയ ഫയർഫോഴ്സ് സംഘവും അയർക്കുന്നം പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ അന്നമ്മ, മക്കൾ: ബിജു ബിനു.

Hot Topics

Related Articles