അയ്മനം/കരീമഠം: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം നടത്തുന്ന ചീപ്പുങ്കൽ – കോലടിച്ചിറ റോഡ് ടാറിങ് പ്രവൃത്തിയിൽ അപാകതകൾ ഉണ്ടെന്ന് നാട്ടുകാരുടെ പരാതി. ടാറിങ് നടത്തി ഏതാനും ദിവസം കഴിഞ്ഞപ്പോൾ തന്നെ ടാറിങ് ഇളകി പലഭാഗത്തും മെറ്റിൽ തെളിഞ്ഞു.
പ്രവൃത്തിയിൽ ആവശ്യമായ ടാർ ചേർക്കാത്തതാണ് ഇളകാൻ കാരണമെന്നാണ് പരാതി. നിലവിലുണ്ടായിരുന്ന റോഡിലെ ടാർ ചെയ്ത ഭാഗം ഇളക്കാതെയാണ് മുകളിൽ വീണ്ടും ടാറിങ് നടത്തിയത്. റോഡിന് സംരക്ഷണഭിത്തി നിർമ്മിച്ചതും അടർന്നു പോകുന്നുവെന്നും പരാതിയുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് പണി പൂർത്തീകരിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് അയ്മനം ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർഡ് പ്രസിഡന്റ് ബൈജു കെ ആർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം യോഗം ഉദ്ഘാടനം ചെയ്തു. സുഗുണൻ പുത്തൻകളം, സുനിൽ പരയ്ക്കാട്ടെഴുപതിൽ, മനോജ് കോയിത്തറ, സന്തോഷ് വി ആർ, കരുണാകരൻ മങ്ങാട്ടുകുഴി, റെജി ഒ റ്റി, ഷാജിമോൻ വി ബി, പ്രസന്നൻ അഞ്ചുപുര, സന്തോഷ് മേക്കരിചിറ, അജിത്ത് സോദരൻ, വിഷ്ണു വി ജി എന്നിവർ പ്രസംഗിച്ചു.