അയ്മനത്ത് ഡി.വൈ.എഫ്.ഐ തകർത്ത കൊടിമരം കോൺഗ്രസ് പുനസ്ഥാപിച്ചു : പ്രതിഷേധ പ്രകടനവും നടത്തി

അയ്മനം: പരിപ്പിൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസ് കൊടിമരവും, ഫ്ലെക്സ് ബോർഡും ഡി വൈ എഫ്.ഐ തകർത്തത്തിൽ പ്രതിക്ഷേധിച്ചു. അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ സംഗമം നടത്തി കൊടിമരം പുനസ്ഥാപിച്ചു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.

Advertisements

പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ബിജു ജേക്കബ്, രാജേഷ് പതിമറ്റം, രാജീവ് കെ സി, ദീപാ ജേക്കബ്, ബോബി ജോൺ, ലിപിൻ ആന്റണി, ജിഷ്ണു ജെ ഗോവിന്ദ്, ലാവണ്യ എസ്, എന്നിവർ പ്രസംഗിച്ചു. ജോസ് മാത്യു, ശശി ഇലഞ്ഞിക്കൽ, ഹരിപ്രകാശ്, ജോപ്പൻ, ഷിജു, റെജി ഒ റ്റി എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles