കോട്ടയം: അയ്മനം തിരുവാറ്റയിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ അയ്മനം തിരുവാറ്റയിലായിരുന്നു അപകടം. കുടയംപടി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
Advertisements
ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നി മാറിയ കാർ, റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി. അപകടത്തെ തുടർന്ന് ഇരുപത് മിനിറ്റോളം റോഡിൽ ഗതാഗതവും തടസപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും അപകടത്തിൽ ഏതാണ്ട് പൂർണമായും തകർന്നിട്ടുണ്ട്.