കോട്ടയം: അയ്മനം വല്യാട് എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചികുത്തിത്തുറന്ന് പണം അപഹരിച്ചു. അയ്മനം വല്യാട് 34 ആം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. നാലു കാണിക്കവഞ്ചികളിൽ മൂന്നും കുത്തിത്തുറന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നു രാവിലെ അഞ്ചു മണിയോടെ ക്ഷേത്രത്തിൽ എത്തിയ ശാന്തിയാണ് കാണിക്കവഞ്ചികൾ കുത്തിത്തുറന്നത് കണ്ടത്.
ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന ശേഷം, പണം എടുക്കുകയായിരുന്നു. ഈ സമയം കാണിക്കവഞ്ചിയ്ക്കുള്ളിലുണ്ടായിരുന്ന ചില്ലറ തുട്ടുകൾ ക്ഷേത്രത്തിനുള്ളിൽ വീണു പോയി. ഈ ചില്ലറ തുട്ടുകൾ കണ്ടതോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നതായി ശാന്തി തിരിച്ചറിഞ്ഞത്. തുടർന്നു, ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പി ശാഖയുടെയും ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, ശാഖാ സെക്രട്ടറി പി.കെ ബൈജു, പ്രസിഡന്റ് കെ.ടി ഷാജിമോൻ, വൈസ് പ്രസിഡന്റ് പ്രദീപ് എന്നിവർ സ്ഥലത്ത് എത്തി. മോഷണം നടന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നു വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. വിവരലടയാള വിദഗ്ധരും, സൈന്റിഫിക് എക്‌സ്‌പേർട്ട് സംഘവും, ഡോഗ് സ്‌ക്വാഡ് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തും.