വെറും ആറ് മാസം; അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദർശനം നടത്തിയത് 11 കോടി പേർ

ലക്നൗ: ആറ് മാസത്തിനുള്ളില്‍ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത് 11 കോടി പേർ. രാജ്യത്തിനകത്ത് നിന്നും , വിദേശത്ത് നിന്നുമായാണ് ഇത്രയേറെ പേർ ക്ഷേത്രസന്നിധിയില്‍ എത്തിയത്. സംസ്ഥാനത്തെ മൊത്തത്തിലുള്ള വിനോദസഞ്ചാരികളുടെ എണ്ണവും റെക്കോർഡ് നേട്ടത്തിലെത്തി.

Advertisements

2024-ലെ ആദ്യ ആറ് മാസങ്ങളില്‍ 33 കോടി പേരാണ് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയത്. 2022-ല്‍ 31 കോടി വിനോദസഞ്ചാരികള്‍ യുപി സന്ദർശിച്ചിരുന്നു.
2,851 വിദേശ സന്ദർശകരുള്‍പ്പെടെ 10.99 കോടി സഞ്ചാരികളെ സ്വാഗതം ചെയ്ത അയോധ്യയാണ് യുപിയില്‍ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ചിരിക്കുന്നത് . 1,33,999 അന്താരാഷ്‌ട്ര സഞ്ചാരികള്‍ ഉള്‍പ്പെടെ 4.61 കോടി വിനോദസഞ്ചാരികളുമായി വാരണാസി തൊട്ടുപിന്നില്‍. ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന പ്രയാഗ്‌രാജ്, മഥുര, ആഗ്ര എന്നിവയും പ്രധാന ആകർഷണങ്ങളായി തുടരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.