“സിനിമയിൽ ഇന്നലെ കാൽവെച്ച തന്നെ പോലുള്ളവർക്ക് മമ്മൂട്ടി നൽകുന്ന സപ്പോർട്ട് അഭിമാനമാനം”: നടൻ അസീസ് നെടുമങ്ങാട്

ടെലിവിഷൻ കോമഡി ഷോകളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അസീസ് നെടുമങ്ങാട് . ജയ ജയ ജയ ഹേ അടക്കമുള്ള ചിത്രങ്ങളിലൂടെ  അസീസ് തന്റെ സാന്നിധ്യം മലയാള സിനിമയിൽ അറിയിക്കുന്നുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അസീസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു അസീസിന്റെ കുറിപ്പ്.

Advertisements

‘കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയിൽ കാൽ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരൻമാരെ സപ്പോർട് ചെയ്യാൻ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ, വളർന്നു വരുന്ന ഓരോ കലാകാരൻമാർക്കും മാതൃകായാണ്  മലയാളത്തിന്റെ ഈ അഭിമാനം’, എന്നാണ് അസീസ് ഫേസ്ബുക്കിൽ കുറിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ മമ്മൂട്ടി അഭിനയിക്കുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അസീസും അഭിനയിക്കുന്നുണ്ട്. ഈ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് മമ്മൂട്ടി നൽകുന്ന സപ്പോർട്ടിനെ കുറിച്ച് അസീസ് തുറന്നു പറഞ്ഞത്.

ഫെബ്രുവരി 15നാണ് റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. 

മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

Hot Topics

Related Articles