അഴുത ബ്ലോക്ക് വികസന സെമിനാർ നടത്തി

പീരുമേട് : അഴുത ബ്ലോക്കിന്റെ വികസന സെമിനാർ വെള്ളിയാഴ്ച നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ പീരുമേട് എം എൽ എ വാഴൂർ സോമൻ ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിനി ജയകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ വികസന ക്ഷേമകാര്യ സമിതി ചെയർ പേഴ്സൺ സബിത ആന്റണി2022 – 23 വർഷത്തെ വികസന കരട് രേഖ അവതരിപ്പിച്ചു. ജനറൽ ഫണ്ടിൽ നാല് കോടി എഴുപത്തിരണ്ട് ലക്ഷത്തി ആയിരം രൂപയും എസ് ഇപി മേഖലയിൽ മൂന്ന് കോടി മുപ്പതു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയും ഉൾപെടെ എട്ട് കോടി നാല് ലക്ഷം രൂപ ചിലവിൽ വികസന പ്രവർത്തനങ്ങൾക്കാണ് കരട് വിഭാവനം ചെയ്തിരിക്കുന്നത്.
പീരുമേട് താലൂക്കിന്റെ ആരോഗ്യ, വിനോദ സഞ്ചാര ക്ഷീരമേഖലകൾക്ക് ഊന്നൽ നൽകുമെന്ന് എം എൽ എ പറഞ്ഞു.

Advertisements

സെമിനാറിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജയൻ പി ആർ , ലിസമ്മ ജയിംസ്, മാലതി, അഫിൻ ആൽബർട്ട് , ശ്രുതി പ്രദീപ്, സെൽ വത്തായ്, സ്മിത മോൾ , പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷമി ഹെലൻ , ബി ഡി ഒ ജോഷി ജോസഫ്, പ്രേരക് ഗോപിനാഥൻ എന്നിവരെ കൂടാതെ താലൂക്കിലെ വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു.

Hot Topics

Related Articles