അന്താരാഷ്ട്ര ചോക്ലേറ്റ് ബ്രാന്‍ഡുകളടക്കം പങ്കെടുക്കുന്ന ചോക്ലേറ്റ് ഫെസ്റ്റിന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുടക്കം: ടൊവിനോ തോമസ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ചോക്ലേറ്റുകളുടെ മധുര ലോകമൊരുക്കി ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് ഫെസ്റ്റിന് തുടക്കം. ലുലു ബിഗ് ചോക്കോ ഡെയ്സ് എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിയ്ക്കുന്നത്. നടന്‍ ടൊവിനോ തോമസ് ബിഗ് ചോക്കോ ഡെയ്സിന്‍റെ ലോഗോ പ്രകാശനം ചെയ്തു. പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ ഗ്യാലക്സി അവതരിപ്പിയ്ക്കുന്ന ലുലു ബിഗ് ചോക്കോ ഡെയ്സ് ഫെറെറോ റോഷെ, കിറ്റ് കാറ്റ് എന്നീ ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് നടത്തുന്നത്.ഗ്യാലക്സി, ഫെറെറോ റോഷെ, കിറ്റ് കാറ്റ്, കാഡ്ബറി, സ്നിക്കേഴ്സ്, ന്യൂട്ടെല്ല തുടങ്ങി ലോക പ്രശസ്തമായ നൂറിലേറെ ബ്രാന്‍ഡുകള്‍ വ്യത്യസ്ത ചോക്ലേറ്റുകളും, ഫ്ലേവറുകളുമായി ബിഗ് ചോക്കോ ഡെയ്സില്‍ പങ്കെടുക്കുന്നുണ്ട്. ചോക്ലേറ്റ് മിഠായികള്‍, കേക്കുകള്‍, ചോക്ലേറ്റ് പുഡ്ഡിംഗ്, ചോക്ലേറ്റ് ഷെയ്ഖ്, ചോക്ലേറ്റ് ഫില്ലിംഗുള്ള പലഹാരങ്ങള്‍, ഡോനട്ടുകള്‍ ഉള്‍പ്പെടെ വൈവിധ്യം നിറഞ്ഞ ചോക്ലേറ്റ് വിഭവങ്ങളും ബിഗ് ചോക്കോ ഡെയ്സിന്‍റെ ഭാഗമായി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുണ്ട്.

Advertisements

ചടങ്ങില്‍ അബ്ദുള്‍ സലീം – ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ , രാജേഷ് ഇ വി – ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ , റഫീഖ് സി എ – ബയിംഗ് മാനേജര്‍ , ഷെറീഫ് കെ കെ – മാള്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, വൈ മാള്‍, ബെംഗലൂരു, ലഖ്നൗ ലുലു മാളുകളിലും ബിഗ് ചോക്കോ ഡെയ്സിന് തുടക്കമായി. ഓഗസ്റ്റ് 21 വരെയാണ് ഫെസ്റ്റ്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങില്‍ അബ്ദുള്‍ സലീം – ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ , രാജേഷ് ഇ വി – ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ , റഫീഖ് സി എ – ബയിംഗ് മാനേജര്‍ , ഷെറീഫ് കെ കെ – മാള്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, വൈ മാള്‍, ബെംഗലൂരു, ലഖ്നൗ ലുലു മാളുകളിലും ബിഗ് ചോക്കോ ഡെയ്സിന് തുടക്കമായി. ഓഗസ്റ്റ് 21 വരെയാണ് ഫെസ്റ്റ്.

Hot Topics

Related Articles