‘എന്റെ ശബ്ദം ഇങ്ങനെയല്ല’, ദയവായി വഞ്ചിതരാകാതിരിക്കൂ’!:മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി

തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ചു പറ്റിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി.അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച മെയിലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദമെന്നും ഇത്തരം വ്യാജന്മാരില്‍ വഞ്ചിതരാവാതെ ഇരിക്കണെ എന്നുമാണ് താരം കുറിക്കുന്നത്.ബാബു ആന്റണിയുടെ ആരാധകനായ തന്റെ അച്ഛന് ഫേയ്സ്ബുക്കില്‍ നിന്നാണ് ഒരു നമ്ബര്‍ ലഭിച്ചത് എന്നാണ് താരത്തിന് വന്ന മെയിലില്‍ പറയുന്നത്. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് വാട്സ്‌ആപ്പില്‍ മെസേജ് അയച്ചപ്പോള്‍ റിപ്ലേ ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബു ആന്റണി ആണെന്നു പറഞ്ഞു പറ്റിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കാണാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ പൊന്‍കുന്നം വരാന്‍ പറഞ്ഞു. മണിക്കൂറുകളോളം കാത്തു നിന്നിട്ടും വരാതെയിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടതായി ഇവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് താരത്തിന്റെ മെയില്‍ ഐഡി കണ്ടെത്തി ബന്ധപ്പെട്ട് ഈ വിവരം അറിയിച്ചത്.

Advertisements

“ദയവായി ഇത്തരം വ്യാജന്മാരില്‍ വഞ്ചിതരാകരുത്. മിക്ക മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്റെ ശബ്ദം. ഈയിടെ പങ്കെടുത്തൊരു ടിവി ഷോയില്‍ ഞാന്‍ അത് വ്യക്തമാക്കിയതാണ്. ജാക്‌സണ്‍ എന്ന കഥാപാത്രത്തിന് വേണ്ടി സൃഷ്ടിച്ച “നാടോടി” എന്ന സിനിമയില്‍ നിന്നാണ് അവര്‍ എന്റെ ശബ്ദം കൂടുതലായി അനുകരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ ജാക്സനെപ്പോലെ ഞാന്‍ ചിരിക്കുക പോലും ചെയ്യാറില്ല”, എന്ന കുറിപ്പിലാണ് താരം സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ആ ആരാധകനെ നേരിട്ടു പോയി കാണണം എന്നാണ് എല്ലാവരും പറയുന്നത്.ഈ വാര്‍ത്ത കൂടി വായിക്കൂ

Hot Topics

Related Articles