പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്ബാറ ഊരിലെ ദീപ – കുമാർ ദമ്ബതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ശ്വാസംമുട്ടലിനെ തുടർന്ന് ഞായറാഴ്ച ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയതായിരുന്നു. തുടർന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും കോയമ്ബത്തൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.
Advertisements