കൊച്ചി: ബഡായ് ബംഗ്ലാവ് താരവും നടിയും അവതാരകയുമായ ആര്യയ്ക്ക് കൊവിഡ് പോസിറ്റീവായി. നടി തന്നെയാണ് താൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വന്നത്.
സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അസ്വസ്ഥതകൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ കൊവിഡ് ആണെന്ന് വ്യക്തമായെന്ന് ആര്യ സൂചിപ്പിക്കുന്നു. അതേ സമയം തന്റെ മറ്റ് വിശേഷങ്ങൾ ആരാധകരുടെ ചോദ്യങ്ങൾക്ക് അനുസരിച്ച് നടി പറയുകയും ചെയ്തിരിക്കുകയാണ്.
എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച് ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോൾ സംശയം തോന്നിയതിനാൽ പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതിലൂടെ കടന്നു പോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാൻ പറയാം. അതിനാൽ എല്ലാവരും മാസ്ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണമെന്നും ആര്യ പറയുന്നു. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കുമെന്നും ആര്യ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ സംശയങ്ങൾക്ക് ആര്യ മറുപടി നൽകിയിരുന്നു. ആര്യയ്ക്ക് പോസിറ്റീവ് ആയപ്പോൾ മകൾ റോയയുടെ അവസ്ഥ എന്താണെന്ന് ചിലർ ചോദിച്ചിരുന്നു. എന്നാൽ അവൾ കുഴപ്പമൊന്നും ഇല്ലാതെ ഇരിക്കുകയാണ്. അവളുടെ ടെസ്റ്റ് ചെയ്ത റിസൾട്ട് നെഗറ്റീവ് ആണ്. അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ലെന്നാണ് നടി പറയുന്നത്. കൊവിഡ് വന്നതിന് ലക്ഷണം എന്താണെന്ന് ചോദിച്ചാൽ കടുത്ത പനിയും തലവേദനയും സഹിക്കാൻ പറ്റാത്ത ശരീരവേദനയും ഉണ്ടായിരുന്നു. ഇതെല്ലാം രണ്ട് ദിവസം നീളുകയും ചെയ്തു. ഇപ്പോൾ ഇതൊന്നുമില്ല. പക്ഷേ രുചിയും മണവും വന്നിട്ടില്ലെന്നാണ് ആര്യ പറയുന്നത്.
ഫുക്രു ഏട്ടനെ കുറിച്ച് പറയാമോ എന്നൊരു ചോദ്യം ഇതിനിടയിൽ വന്നിരുന്നു. ഇതിന് രസകരമായിട്ടുള്ള മറുപടിയാണ് ആര്യ നൽകിയത്. ‘ഇതുപോലൊരു ഊരുതെണ്ടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോ ഏത് പഞ്ചായത്തിൽ ആണോ ആവോ’ എന്ന് ഫുക്രുവിനെ മെൻഷൻ ചെയ്ത് കൊണ്ടാണ് ആര്യ പറഞ്ഞത്. ഈ ചോദ്യവുമായി എത്തിയത് ശരിക്കും ഫുക്രു തന്നെയാണെന്നാണ് അറിയുന്നത്. ബിഗ് ബോസിൽ ഒരുമിച്ച് വന്നപ്പോൾ മുതലാണ് ആര്യയും ഫുക്രുവും തമ്മിൽ അടുത്ത സൗഹൃദം ആരംഭിക്കുന്നത്.
അതേ സമയം മോശമായൊരു വിവാഹബന്ധത്തിൽ കഴിയുകയാണെന്നും വിവാഹമോചിതയായി എന്ന നാണക്കേട് ഉണ്ടാവുന്നത് കാരണം അതിന് തയ്യാറാവാൻ സാധിക്കുന്നില്ലെന്നും ഒരു സ്ത്രീ ആര്യയോട് പറഞ്ഞിരുന്നു. ‘നിങ്ങൾ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ച് കൊണ്ടാണ് ആര്യ ഇതിന് മറുപടി നൽകിയത്. നിങ്ങൾ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് പോലും അറിയുന്നില്ല. പെട്ടെന്ന് തന്നെ നിങ്ങളുടെ കുടുംബവുമായി സംസാരിക്കണം. ഇനി അതിന് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നോട് സംസാരിക്കാം. ഇൻബോക്സിൽ എനിക്ക് മെസേജ് അയക്കണം. മിണ്ടാതെ ഇരിക്കരുതെന്നും അങ്ങനെ സൈലന്റ് ആയി ഒരു ക്രൈമിന് നിങ്ങൾ കൂട്ട് നിൽക്കുകയാണ് ചെയ്യുന്നതെന്നും ആര്യ പറയുന്നു.