ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രത്തിലെ ഗാനങ്ങള്‍ സമീപകാലത്തെ ഉയര്‍ന്ന തുകയ്ക്ക് സരിഗമ ഏറ്റെടുത്തു

ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകര്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും മറ്റു അനുബന്ധ മ്യൂസിക്കുകളുമാണ് സരിഗമ പ്രേക്ഷകരിലെത്തിക്കുക.

Advertisements

മറാത്തി സംഗീത സംവിധായകനായ നിഷാന്ത് രാംടെകെയാണ് രണ്ടു ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തുന്നത്. മലയാളത്തിലാദ്യമായാണ് നിഷാന്ത് രാംടെകെ സംഗീതം ചെയ്യുന്നത്. പോള്‍ മാത്യു സംഗീതം ചെയ്ത് പാടിയ മറ്റൊരു പാട്ടും, ജോക്കര്‍ ബ്ലൂസ് എന്ന സംഗീത ബാന്‍ഡിന്റെ ഒരു പാട്ടും ചിത്രത്തിലുണ്ട്. ഇരുവരും ഇതാദ്യമായി മലയാള സിനിമയിലെത്തുകയാണ്. സംഗീതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. സിതാര കൃഷ് ണകുമാര്‍, സയനോര, രശ്മി സതീഷ്, പോള്‍ മാത്യു, ഹരിശങ്കര്‍, ജോക്കര്‍ ബ്ലൂസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാവന ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, കൊറിയോഗ്രഫി: അനഘ – റിഷ്ധാന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.