ബാംഗ്ലൂര്‍: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് അറസ്റ്റിലായി ഒരു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണ്. കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെയുള്ള ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം ലഭിച്ചിട്ടും അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് എത്താത്ത ബിനീഷിന്റെ ഡ്രൈവറിനെയും ബിസിനസ് പങ്കാളിയിലേക്കും അന്വേഷണം വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ഇഡി നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കുന്ന ഉടന്‍ മോചിതനാകും. ബിനീഷ് തിരികെ തിരുവനന്തപുരത്തേക്ക് സഹോദരന്‍ ബിനോയ് കൊടിയേരിക്കൊപ്പം റോഡ് മാര്‍ഗമായിരിക്കും എത്തുകയെന്നാണ് വിവരം.