ഭൂമി ഇടപാട് കേസില്‍ അറസ്റ്റിലായിരുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് പലതവണ ഹേമന്ത് സോറൻ കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. ഹേമന്ത് സോറന് ഒരു ദിവസത്തെ താല്‍ക്കാലിക ജാമ്യം മാത്രമാണ് ജാർഖണ്ഡ് കോടതി അന്ന് അനുവദിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് അനുമതി നല്‍കിയത്. ഇഡിക്കെതിരെയുള്ള ക്രിമിനല്‍ റിട്ട് ഹർജിയാണ് ഹൈക്കോടതി അന്ന് തള്ളിയത്.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിങ്ങനെയുള്ള കേസുകളിലാണ് കഴിഞ്ഞ ജനുവരിയില്‍ ഇ ഡി അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹേമന്ത് സോറന്റെ ജാമ്യം.