ഗവര്‍ണറുടെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവം; 7 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം, കൗണ്‍സിലിംഗ് നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ 7 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ക‍ര്‍ശന നി‍ര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക കെട്ടിവയ്ക്കണമെന്നും പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിംഗ് നല്‍കണമെന്നും ഹൈക്കോടതി നി‍‍ര്‍ദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ 7 എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്‌. സ‍ര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു തലസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.